പി.വി അന്‍വര്‍ എം.എല്‍.എ നികുതിവെട്ടിച്ച് അനധികൃത സ്വത്ത് സമ്പാദിച്ച പരാതി ഇന്‍കംടാക്സ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അന്വേഷിക്കും.
മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ നികുതിവെട്ടിച്ച് അനധികൃത സ്വത്ത് സമ്പാദിച്ചതില്‍ കൊച്ചി ഇന്‍കംടാക്സ്് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ (ഇന്‍വെസ്റ്റിഗേഷന്‍) മേല്‍നോട്ടത്തില്‍ അന്വേഷിക്കുമെന്ന് ഇന്‍കംടാക്സ് ഹൈക്കോടതിയെ അറിയിച്ചു. സെന്റര്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരം ബി കാറ്റഗറില്‍ ഉള്‍പ്പെടുത്തി നികുതിവെട്ടിപ്പില്‍ ഗൗരവപൂര്‍ണമായ അന്വേഷണമാണ് നടക്കുകയെന്നുള്ള പ്രസ്താവനയാണ് (സ്റ്റേറ്റ്മെന്റ്) ഇന്‍കംടാക്സ് സീനിയര്‍ സ്റ്റാന്റിങ് കോണ്‍സല്‍ ക്രിസ്റ്റഫര്‍ എബ്രഹാം സമര്‍പ്പിച്ചത്.
പി.വി അന്‍വറിന്റെ അനധികൃത സ്വത്തു സമ്പാദനത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് മലപ്പുറം വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി ഷാജിയുടെ പൊതുതാല്പര്യഹര്ജിയിലാണ് സ്റ്റേറ്റ്മെന്റ്്. ഇന്‍കംടാക്സ് സ്റ്റേറ്റ്മെന്റ് പരിഗണിച്ച് ചീഫ് ജസ്റ്റിസ് മണികുമാര്‍ ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ഡിവിഷന് ബെഞ്ച് കേസ് തീര്‍പ്പാക്കി.
അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ സ്വാധീനം കാരണം നടപടിയില്ലെന്നും അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടായിരുന്നു പൊതുതാല്പര്യഹര്ജി. പരാതിക്കാരനുവേണ്ടി അഡ്വ. സി.എം മുഹമ്മദ് ഇഖ്ബാല്‍ ഹാജരായി.
പി.വി അന്‍വര്‍ 2011, 2014, 2016, 201 തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമ്പോള്‍ നാമനിര്‍ദ്ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സ്വത്തു വിവരങ്ങളില്‍ വരുമാനനഷ്ടം കാണിച്ച് ആദായനികുതി അടച്ചില്ലെന്നും ഈ കാലയളവില്‍ കോടിക്കണക്കിന് രൂപയുടെ അനധികൃക സ്വത്ത് സമ്പാദിച്ചെന്നുമാണ് പരാതി. 2016ല്‍ നിലമ്പൂരില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്ര എം.എല്‍.എയായി മത്സരിക്കുമ്പോള്‍ 14.38 കോടി രൂപയുടെ സ്വത്താണ് അന്‍വര്‍ കാണിച്ചത്. 201തില്‍ പൊന്നാനിയില്‍ നിന്നും ലോക്സഭയിലേക്കു മത്സരിച്ചപ്പോള്‍ 48.76 കോടി രൂപയായി കുത്തനെ വര്‍ധിച്ചു. എം.എല്‍.എയായി രണ്ട് വര്‍ഷം കൊണ്ട് 34.37 കോടി രൂപയുടെ വരുമാന വര്‍ധനവാണ് ഉണ്ടായത്.
15.46 കോടി രൂപ വിവിധ പദ്ധതികളില്‍ നിക്ഷേപിക്കുകയും ചെയ്തു. മഞ്ചേരി കെ.എഫ്.സിയില്‍ നിന്നുമെടുത്ത 5.25 കോടി രൂപയുടെ വായ്പയില്‍ 1.3 കോടി രൂപ തിരിച്ചടച്ചു. നിലമ്പൂര്‍ എം.എല്‍.എയായി രണ്ടു വര്‍ഷം കഴിഞ്ഞ് പൊന്നാനിയില്‍ മത്സരിക്കുമ്പോള്‍ അന്‍വര്‍ 11.4 ഏക്കര്‍ ഭൂമി കൂടി സ്വന്തമാക്കിയെന്നും ഇക്കാലയളവിലെല്ലാം ആദായനികുതി വകുപ്പിന് നല്കിയ റിട്ടേണില്‍ വരുമാന നഷ്ടം കാണിച്ച് നികുതിയടച്ചിട്ടില്ലെന്നുമാണ് പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]