പ്രതിഷേധത്തിനിടയിലും കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധനബില്ല് പാസാക്കി

പ്രതിഷേധത്തിനിടയിലും കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധനബില്ല് പാസാക്കി

ബംഗളൂരു: പ്രതിഷേധത്തിനിടയിലും കര്‍ണാടക മതപരിവര്‍ത്തന നിരോധനബില്ല് പാസാക്കി. മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ല് സഭ ശബ്ദ വോട്ടോടെയാണ് പാസാക്കിയത്.

പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് ബില്ലിന് സഭ അംഗീകാരം നല്‍കിയത്. ബില്ല് പാസാക്കല്‍ നടപടികളിലേക്ക് കടന്നതോടെ കോണ്‍ഗ്രസ് സഭ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബില്ല് സഭയില്‍ അവതരിപ്പിച്ചത്. രണ്ട് ദിവസം നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്ല് സഭ പാസാക്കിയത്.

ബില്ല് അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂഢലക്ഷ്യമാണ് ബില്ലിന് പിന്നില്ലെന്നാണ് പ്രതിപക്ഷം ആദ്യം മുതലേ ആരോപിക്കുന്നത്. കോണ്‍ഗ്രസ് ജെഡിഎസ് അംഗങ്ങള്‍ ഇന്നലെ നടുത്തളത്തിലിറങ്ങി ബില്ലിനെതിരെ പ്രതിഷേധിച്ചു.

Sharing is caring!