എടപ്പാൾ മേൽപ്പാലം ഉദ്ഘാടനം ജനുവരി 8 ന് 

എടപ്പാൾ മേൽപ്പാലം ഉദ്ഘാടനം ജനുവരി 8 ന് 

എടപ്പാൾ :എടപ്പാൾ മേൽപ്പാലത്തിന്റെ  ഉദ്ഘാടനം ജനുവരി 8 ന് കാലത്ത് പത്ത്  മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. കെ.ടി ജലീൽ എം.എൽ.എ അധ്യക്ഷനാകും.കുറ്റിപ്പുറം ചൂണ്ടൽ സംസ്ഥാന പാതയിൽ ഗതാഗത കുരുക്ക് രൂക്ഷമായ എടപ്പാളിലെ കുരുക്കഴിക്കുന്നതിന്റെ ഭാഗമായാണ് മേൽപ്പാല നിർമ്മാണം ആരംഭിച്ചത്.കിഫ്ബിയില്‍ നിന്നും 13 കോടി രൂപ ചെലവഴിച്ചാണ് 200 മീറ്റര്‍ നീളവും 7.4 മീറ്റര്‍ വീതിയുമുള്ള മേൽപ്പാല നിർമ്മാണം പൂർത്തിയാകുന്നത്. നേരത്തെ നവംമ്പർ 26 ന് ഉദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും
ടാറിങ്ങ് ഉൾപ്പെടെയുള്ള ജോലികൾ  പൂർത്തിയാകാത്തതിനെ തുടർന്ന് ഉദ്ഘാടനം മാറ്റുകയായിരുന്നു. നിലവിൽ മേൽപ്പാലത്തിന്റെ ഭാര പരിശോധന ഉൾപ്പടെയുള്ളവ പൂർത്തീകരിച്ച് കഴിഞ്ഞു. പാലത്തിന് താഴെ നാല് റോഡുകളിലും സിഗ്നൽ ലൈറ്റ് സ്ഥാപിച്ച് കഴിഞ്ഞു. ഇവയുടെ പരീക്ഷണവും നേരത്തെ പൂർത്തീകരിച്ചിരുന്നു. മേൽപ്പാലത്തിന്റെ സമീപ റോഡുകളിൽ സ്ഥാപിക്കാനുള്ളു സിഗ്നൽ ബോഡുകൾ തയ്യാറായി കഴിഞ്ഞു. മേൽപ്പാലം ഉദ്ഘാടനത്തിന്റെ മുന്നോടിയായി ഗതാഗത നിയന്ത്രണത്തിന്റെ പരീക്ഷണം നടക്കും. മേൽപ്പാലം ഉദ്ഘാടനം പൂർത്തിയാകുന്ന മുറക്ക് മാത്രമെ ഗതാഗതം നിയന്ത്രണം പൂർണ്ണമായ തോതിൽ നടപ്പിലാക്കുകയുള്ളു. ഇതോടൊപ്പം പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ച മേൽപ്പാലത്തിന് താഴെ നിർമ്മിക്കുമെന്ന് അറിയിച്ചിരുന്ന ശുചി മുറികളുടെ നിർമ്മാണം പൂർത്തിയായിട്ടില്ല. സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി മേൽപ്പാലത്തിന്റെ തൂണുകളിൽ എടപ്പാളിന്റെ ചരിത്രം വ്യക്തമാക്കുന്ന ചിത്രങ്ങൾ വരയ്ക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിനുള്ള നടപടികൾ പുരോഗമിക്കുന്നതേയുള്ളു.

Sharing is caring!