മലപ്പുറത്ത് 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 64കാരന്‍ അറസ്റ്റില്‍

മലപ്പുറത്ത് 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 64കാരന്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 64കാരന്‍ അറസ്റ്റില്‍. പുറത്തുപറയാതിരിക്കുന്നതിനായി കുട്ടിക്ക് അമ്പതു രൂപ നല്‍കിയതായും പരാതി. മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ സി അലവിയാണ് പ്രതിയായ മഞ്ചേരി പയ്യനാട് പിലാക്കല്‍ നാണത്ത് കുഞ്ഞിമൊയ്തീനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 15നാണ് സംഭവം. പിലാക്കല്‍ കമ്പത്ത് ഗ്രൗണ്ടിനടുത്തുള്ള ചെറിയകുന്നിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കുകയായിരുന്നു. പുറത്തുപറയാതിരിക്കുന്നതിനായി അമ്പതു രൂപ നല്‍കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. പ്രതിയെ കോടതി റിമാന്റ് ചെയ്ത് മഞ്ചേരി സബ്ജയിലിലേക്കയച്ചു.
അതേ സമയം മലപ്പുറം കൂട്ടിലങ്ങാടി ഗ്രൗണ്ടിന് സമീപംവെച്ച് 10 രൂപ നല്‍കി 13 വയസ്സുകാരനെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മലപ്പുറം കാളമ്പാടി തെക്കെപുറം അലി (40)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇക്കഴിഞ്ഞ 29ന് കൂട്ടിലങ്ങാടി ഗ്രൗണ്ടിന് സമീപത്താണ് സംഭവം. പരാതിയെ തുടര്‍ന്ന് 29ന് വൈകീട്ട് മലപ്പുറം എസ് ഐ മുഹമ്മദ് അബ്ദുല്‍ നാസിര്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

 

 

Sharing is caring!