മലപ്പുറം മഞ്ചേരിയില്‍നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ കൊണ്ടു പോയി മാനഭംഗപ്പെടുത്തിയ കേസില്‍ 20കാരന്‍ അറസ്റ്റില്‍

മലപ്പുറം മഞ്ചേരിയില്‍നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ കൊണ്ടു പോയി മാനഭംഗപ്പെടുത്തിയ കേസില്‍ 20കാരന്‍ അറസ്റ്റില്‍

മഞ്ചേരി തുറക്കലിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി മാനഹാനി വരുത്തിയെന്ന കേസില്‍ യുവാവിനെ മഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം ഈങ്ങാപ്പുഴ പെരുമ്പള്ളി വാളനൂര്‍ വീട്ടില്‍ മിദ്‌ലാജ് (20)നെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മഞ്ചേരി തുറക്കലിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന കുട്ടിയെ ബൈക്കില്‍ കയറ്റി കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനടുത്തുള്ള ലോഡ്ജില്‍ കൊണ്ടു പോയി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ സി അലവിയുടെ നിര്‍ദ്ദേശ പ്രകാരം എ എസ് ഐ വിജയന്‍, സിപിഒമാരായ പി ഹരിലാല്‍ , ജോത്സ്‌ന കെ ബേബി എന്നിവര്‍ 20ന് കണ്ണൂരിലെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ് ഐ രാജേന്ദ്രന്‍ നായരാണ് കേസന്വേഷിക്കുന്നത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

 

Sharing is caring!