അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് പോകുയായിരുന്ന മലപ്പുറത്തെ യുവാവ് വിമാനത്തവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു

അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് പോകുയായിരുന്ന മലപ്പുറത്തെ യുവാവ് വിമാനത്തവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു

വേങ്ങര: അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് പോകുയായിരുന്ന മലപ്പുറത്തെ പ്രവാസി യുവാവ് വിമാനത്തവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം കൊളപ്പുറം ആസാദ്നഗര്‍ സ്വദേശി തൊട്ടിയില്‍ മുഹമ്മദ് ബഷീര്‍ (43) ആണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനത്തില്‍ കയറുന്നതിനായി ബോര്‍ഡിങ് പാസെടുത്തശേഷം കുഴഞ്ഞുവീണ് മരിച്ചത്. ജിദ്ദയില്‍ അലൂമിനീയം ഫാബ്രിക്കേഷന്‍ ജോലി യിലിരുന്ന ബഷീര്‍ ആറുമാസത്തെ ലിവീന് നാട്ടിലെത്തിയതായിരുന്നു. ഭാര്യ: ഹസീന. മക്കള്‍: ഫാത്തിമ ബിന്‍സിയ, ആയിശത്തു നിസ്വ. പിതാവ്: പരേതനായ തൊട്ടിയില്‍ സൈതലവി. മാതാവ്: നഫീസ. സഹോദരങ്ങള്‍: ഖദീജ, മൊയ്തീന്‍ കുട്ടി, കുഞ്ഞിമുഹമ്മദ്, ഫാറൂഖ്, ജലീല്‍, ഖമറുന്നീസ.

Sharing is caring!