കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന് അമേരിക്കയിലേക്ക്; ചികിത്സാ ചിലവ് സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന്; ഉത്തരവിറങ്ങി
കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന് അമേരിക്കയിലേക്ക്. ചികില്സാവശ്യാര്ഥമാണ് യാത്ര. ന്യൂയോര്‍ക്കിലെ ജോണ്‍സ് ഹോപ്കിന്‍സ് ഔട്ട്പേഷ്യന്റ് സെന്ററിലാണ് ചികില്‍സ. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന് അമേരിക്കയിലേക്ക്. ചികില്സാവശ്യാര്ഥമാണ് യാത്ര. ന്യൂയോര്‍ക്കിലെ ജോണ്‍സ് ഹോപ്കിന്‍സ് ഔട്ട്പേഷ്യന്റ് സെന്ററിലാണ് ചികില്‍സ.
താനൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ തുടര്‍ച്ചയായി നിയമസഭയിലെത്തിയ വ്യക്തിയാണ് വി അബ്ദുറഹ്മാന്. പഴയ കോണ്‍ഗ്രസുകാരനായ ഇദ്ദേഹം തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാനായിരുന്നു. പിന്നീട് അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ടു. ഇടതുസ്വതന്ത്രനായി പൊന്നാനി ലോക്സഭാ തിരഞ്ഞെടുപ്പില്‍ 2014ല്‍ മല്‍സരിച്ചെങ്കിലും തോറ്റു. ഇടി മുഹമ്മദ് ബഷീറിനെതിരെ ശക്തമായ മല്‍സരമാണ് അന്ന് അദ്ദേഹം കാഴ്ചവച്ചത്. 2016ല്‍ താനൂര്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച വി അബ്ദുറഹ്മാന് മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന് രണ്ടത്താണിയെ പരാജയപ്പെടുത്തിയാണ് ആദ്യം നിയമസഭയിലേക്കെത്തിയത്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അബ്ദുറഹ്മാന് മല്സരിക്കില്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ശാരീരക പ്രയാസങ്ങളും അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അബ്ദുറഹ്നമാനല്ലാതെ ആര് മല്‍സരിച്ചാലും തോല്‍ക്കുമെന്ന ഗ്രൗണ്ട് റിപ്പോര്‍ട്ട് കണക്കിലെടുത്ത് സിപിഎം മല്‍സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വീണ്ടും കളത്തിലിറങ്ങിയ വി അബ്ദുറഹ്മാന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. മലപ്പുറം ജില്ലയില്‍ നിന്നുള്ള മന്ത്രിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കായിക-ഹജ്ജ് വകുപ്പ് ചുമതലയാണ് വി അബ്ദുറഹ്മാന് നല്‍കിയിട്ടുള്ളത്.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]