മലപ്പുറം ഈസ്റ്റ് കോഡൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മലപ്പുറം ഈസ്റ്റ് കോഡൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മലപ്പുറം: ഈസ്റ്റ്കോഡൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവറുടെയും നാട്ടുകാരുടെയും സമചിത്തതയോടെയുള്ള ഇടപെടലിനെത്തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായി. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയുംചെയ്തു. ഓടിക്കൊണ്ടിരിക്കെ തീപടരാന്‍ കാരണം ഇന്ധനച്ചോര്‍ച്ചയാണെന്നാണ് പ്രാഥമിഗ നിഗമനം. കോഡൂര്‍ വെസ്റ്റിലെ വരിക്കോട്ടില്‍നിന്ന് ഈസ്റ്റ്കോഡൂര്‍ പി.കെ. പടിയിലെ മരണവീട്ടിലേക്ക് വരികയായിരുന്ന കുടുംബത്തിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ സഞ്ചരിച്ച കാറിലാണ് തീപടര്‍ന്നത്. കോഡൂര്‍ പറേരങ്ങാടിയിലെ ഗോള്‍ പോയിന്റ് ടര്‍ഫിന് സമീപത്തെത്തിയപ്പോള്‍ കാറിന്റെ മുന്‍ഭാഗത്തുനിന്ന് പെട്ടന്ന് പുക ഉയരുകയായിരുന്നു. പുക കണ്ടയുടനെ ഡ്രൈവര്‍ വാഹനം റോഡിന്റെ ടാറുള്ള ഭാഗത്തുനിന്നു മാറ്റി ടര്‍ഫിനു സമീപത്തെ കോണ്‍ക്രീറ്റ് സ്ലാബിന്റെ മുകളിലേക്കു പാര്‍ക്ക്ചെയ്തു. ഉടന്‍തന്നെ കാറിന്റെ അടിഭാഗത്തുനിന്ന് തീ നിലത്തേക്കു പരന്നെങ്കിലും വാഹനം ടാറില്ലാത്ത ഭാഗത്തായതിനാല്‍ തീ കൂടുതലായി വ്യാപിച്ചില്ല. ടര്‍ഫില്‍ കളിക്കുന്നവരും കളികാണുന്നവരും ഒന്നിച്ചോടിയെത്തി യാത്രക്കാരെ കാറില്‍നിന്ന് ഇറക്കി ദൂരെ മാറ്റിനിര്‍ത്തിയശേഷം ചെറിയതോതില്‍ വെള്ളമൊഴിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല. തുടര്‍ന്ന് ടര്‍ഫിന്റെ എതിര്‍വശത്തുള്ള വീട്ടില്‍നിന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പുചെയ്യാന്‍ സൗകര്യമൊരുക്കി.

 

 

Sharing is caring!