മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ല് തകര്‍ന്ന് മൂന്നുപേര്‍ക്ക് പരിക്ക്

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ല് തകര്‍ന്ന് മൂന്നുപേര്‍ക്ക് പരിക്ക്

പൊന്നാനി:ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസന്റെ ചില്ല് തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്ക്.പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ പുതുപൊന്നാനി ഹാജിയാര്‍ സ്‌കൂളിന് സമീപത്ത് വെച്ചാണ് പൊന്നാനി ഡിപ്പോയിലെ കെ.എല്‍ 15 9566 എന്ന കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ മുന്‍പിലെ ചില്ല് ഓടികൊണ്ടിരിക്കെ തകര്‍ന്നുവീണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തു നിന്ന് എറണാംകുളം ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്.അപകടത്തില്‍ പരിക്കുപറ്റിയ താനൂര്‍ സ്വദേശിയായ ഡ്രൈവര്‍ അനില്‍കുമാറിനെ (45)പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി പൊന്നാനിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇയാളുടെ പരിക്ക് ഗുരുതരമാണ്. മുന്‍ സീറ്റില്‍ ഇരുന്ന മറ്റു രണ്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്

 

Sharing is caring!