മലപ്പുറം വള്ളിക്കാപ്പറ്റയില്‍ ഓട്ടോ അപകടം; നാലുപേര്‍ മരിച്ചു
മലപ്പുറം: മഞ്ചേരി ആനക്കയം വള്ളിക്കാപ്പറ്റയില്‍ ഓട്ടോ അപകടത്തില്‍പ്പെട്ട് നാലുപേര്‍ മരിച്ചു. അപകടത്തില്‍ പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ ഹസന് കുട്ടിയും മരണത്തിനു കീഴടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിരിക്കെയാണ് മരണം. ഇന്ന് ഉച്ചക്ക് വള്ളിക്കാപ്പറ്റയിലാണ് ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞത്. റോഡില്‍ നിന്നും മണ്ണെടുത്ത താഴ്ചയിലേക്ക് 40 അടി ഉയരത്തില്‍ നിന്ന് ഓട്ടോ മറിയുകയായിരുന്നു. വളരെ വീതി കുറഞ്ഞ റോഡില്‍ വലിയ വളവ് തിരിയുന്നതിനിടെ ഓട്ടോയുടെ നിയന്ത്രണം വിടുകയായിരുന്നു. അപകടത്തില്‍ നേരത്തേ ഒരു കുടുംബത്തിലെ 3 പേര് മരിച്ചിരുന്നു. 3 പേര് പരുക്കേറ്റ് ചികിത്സായിലാണ്. ആനക്കയം ചേപ്പൂര് കൂരിമണ്ണില്‍ പൂവത്തിക്കല്‍ ഖൈറുന്നീസ, സഹോദരന് ഉസ്മാന്, ഭാര്യ സുലൈഖ എന്നിവരാണ് മരിച്ചത്. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. കുടുംബം. മയ്യിത്തുകള്‍ മഞ്ചേരി മെഡി. കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]