തിരൂരില്‍ മൂന്നരക്കോടിയുടെ ആധുനിക അറവുശാല; പ്രവൃത്തി ഉദ്ഘാടനം ചെയ്തു

തിരൂരില്‍ മൂന്നരക്കോടിയുടെ ആധുനിക അറവുശാല; പ്രവൃത്തി ഉദ്ഘാടനം ചെയ്തു

തിരൂര്‍ നഗരസഭയില്‍ ആധുനിക അറവുശാലയുടെ നിര്‍മാണോദ്ഘാടനം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിര്‍വഹിച്ചു. പരന്നേക്കാട് പ്രവര്‍ത്തിക്കുന്ന പരമ്പരാഗത അറവുശാലയാണ് മൂന്നരക്കോടിയോളം ചെലവില്‍ ആധുനികവത്കരിക്കുന്നത്. ആധുനിക മെഷിനറികള്‍, ബയോഗ്യാസ് പ്ലാന്റ്, മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവയാണ് സ്ഥാപിക്കുക.

പരന്നേക്കാട് നിലവില്‍ പ്രവര്‍ത്തിക്കുന്ന അറവുശാലയുടെ വൃത്തിഹീനമായ ചുറ്റുപാട് മാറ്റിയെടുക്കുന്നതോടെ പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമാണ് നിറവേറുന്നത്. പരമ്പരാഗത രീതിയിലുള്ള അറവുശാലയുടെ പ്രവര്‍ത്തനത്താല്‍ കുടിവെള്ളം വരെ മലിനമാക്കപ്പെടുന്ന അവസ്ഥയായിരുന്നു.

ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നസീമ എ.പി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ രാമന്‍കുട്ടി പാങ്ങാട്ട്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഫാത്തിമത് സജ്‌ന, കെ.കെ. സലാം മാസ്റ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍ സജ്‌ന അന്‍സാര്‍, നഗരസഭ സെക്രട്ടറി ടി.വി ശിവദാസ്, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പി.കെ.കെ. തങ്ങള്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഖാലിദ്. കെ ,ഇബ്രാഹിം ഹാജി, യാസര്‍ പയ്യോളി, എ.കെ.സൈതാലി കുട്ടി, കൊക്കോടി മൊയ്ദീന്‍ കുട്ടി ഹാജി, കെ.പി. ഹുസൈന്‍, സെയ്തു ചെറുതോട്ടത്തില്‍, സി.ജൗഹര്‍, അന്‍വര്‍. പി, നൗഷാദ് പരന്നേക്കാട്, നാസര്‍ പൊറൂര്‍, കൗണ്‍സിലര്‍മാര്‍ നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!