മലപ്പുറത്തെ ഉദ്യോഗാര്‍ഥികളുടെ നിരാഹാര സമരം: കലക്ടര്‍ ചര്‍ച്ചക്ക് വിളിച്ചു ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. സമര പന്തല്‍ സന്ദര്‍ശിച്ചു

മലപ്പുറത്തെ ഉദ്യോഗാര്‍ഥികളുടെ നിരാഹാര സമരം: കലക്ടര്‍ ചര്‍ച്ചക്ക് വിളിച്ചു ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. സമര പന്തല്‍ സന്ദര്‍ശിച്ചു

മലപ്പുറം: എല്‍.പി. സ്‌കൂള്‍ അധ്യാപക ഉദ്യോഗാര്‍ഥികളുടെ നിരാഹാര സമരവുമായി ബന്ധപ്പെട്ട് ജില്ല കലക്ടര്‍ ഉദ്യോഗാര്‍ഥികളെ ചര്‍ച്ച വിളിച്ചു. തിങ്കളാഴ്ചയാണ് കലക്ടര്‍ സമരം ചെയ്യുന്നവരുമായി കൂടികാഴ്ച നടത്താമെന്നറിയിച്ചത്. ജനപ്രതിനിധികള്‍ മുഖേനയാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ആറു ദിവസമായി തുടരുന്ന ഉദ്യോഗാര്‍ഥികളുടെ നിരാഹാര സമരത്തിനിടെ തളര്‍ന്നുവീണ രണ്ട് വനിത ഉദ്യോഗാര്‍ഥികള കൂടി ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസം മുമ്പും രണ്ട്‌പേരെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മറ്റു രണ്ട്‌പേര്‍ നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് സമരപന്തലില്‍ നിരാഹാരമിരുന്ന രേഖ രതീഷ്, മഞ്ജുഷ എന്നിവര്‍ ആരോഗ്യനില വഷളായത്. സംഭവമറിഞ്ഞെത്തിയ പൊലീസും കലക്ടറേറ്റ് മാര്‍ച്ചിനെത്തിയ യു.ഡി.എഫ് വനിത പ്രതിനിധികളുമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം. സുബൈദ, ൈവസ് ചെയര്‍പേഴ്‌സണ്‍ ബീന ജോസഫ്്, ജില്ല പഞ്ചായത്ത് മെമ്പര്‍ ശ്രീദേവി പ്രാകുന്ന് തുടങ്ങിയവരാണ് ആരോഗ്യനില മോളമായ ഉദ്യോഗാര്‍ഥികളെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്.
സമരത്തിന്റെ ഭാഗമായി ഉദ്യോഗാര്‍ഥികള്‍ മലപ്പുറം കുന്നുമ്മലില്‍ പ്രതിഷേധ റാലിയും, സമരപന്തലിനു മുന്‍വശം മുട്ടുകുത്തി പ്ലക്കാര്‍ഡുയര്‍ത്തിയും പ്രതിഷേധം നടത്തി. സമരത്തിന്‌ െഎക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശനിയാഴ്ചയും നിരവധി സംഘടനകളും ജനപ്രതിനിധികളും സമര പന്തലിലെത്തി. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, മഞ്ചേരി സഗരസഭ ചെയര്‍ പേഴ്‌സണ്‍ വി.എം. സുബൈദ, ജില്ല പഞ്ചായത്ത് മെമ്പര്‍ ശരീഫ ടീച്ചര്‍, യൂത്ത് ലീഗ്, ബി.ജെ.പി, എഫ്.ഐ.ടി.യു, വെല്‍ഫെയര്‍പാര്‍ട്ടി, എസ്.യു.സി.െഎ സംഘടന ഭാരവാഹികളും സമരപന്തലിലെത്തി െഎക്യദാര്‍ഢ്യം അര്‍പ്പിച്ചു. മലപ്പുറം ജില്ലയിലെ എല്‍.പി. സ്‌കൂള്‍ അധ്യാപകരുടെ മുഖ്യപട്ടിക മതിയായ ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി മാനദണ്ഡങ്ങള്‍ പാലിച്ച് വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

Sharing is caring!