കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ മലപ്പുറത്തും സ്ഥിരീകരിച്ചു
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ മലപ്പുറത്തും സ്ഥിരീകരിച്ചു. ഈ മാസം 14ന് ഒമാനില്‍ നിന്നെത്തിയ 36 കാരനായ മംഗളുരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ തുടരുകയാണ്. ഇദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് എടുത്ത ഇയാളുടെ സാംപിളുകളുടെ പരിശോധനാ റിപോര്‍ട്ട് ഇന്നാണ് ലഭിച്ചത്. ഇതോടെ കേരളത്തിലെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം എട്ടായി. ഇന്നലെ രണ്ടുപേര്‍ക്കു കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഷാര്‍ജയില്‍നിന്ന് ഈ മാസം 8ന് കൊച്ചിയിലെത്തിയ 68, 67 പ്രായക്കാരായ ദമ്പതികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാവാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ രോഗവ്യാപന തോതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം 14 ലക്ഷം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കൊവിഡ് ടാസ്ക് ഫോഴ്സ് മേധാവി വി കെ പോള്‍ അറിയിച്ചു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]