ഒരുകോടിയോളം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ മലപ്പുറം അരീക്കോട് പിടിയില്‍
മലപ്പുറം: അരീക്കോട് വാലില്ലാപുഴയില്‍ വാഹന പരിശോധനക്കിടെ ഒരുകോടിയോളം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തൃപനച്ചി സ്വദേശി പാലന്‍കുഴി ഫൈസല്‍ ബാബു (38), മഹാരാഷ്ട്ര സ്വദേശിയും കിഴിശ്ശേരിയിലെ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനുമായ ഗണേഷ് (44) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരീക്കോട് എസ്.ഐ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ പിടികൂടിയത്. ലോറിയുടെ ഡോറില്‍ സ്ഥാപിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. പരിശോധനയില്‍ എ.എസ്.ഐമാരായ രാജശേഖരന്‍, സുഹാന്‍, എസ്.സി.പി.ഒ രാഹുലന്‍ പങ്കെടുത്തു. എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റിന് കൂടുതല്‍ അന്വേഷണത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]