ഇ.ശ്രീധരന്റെ പൊന്നാനിയിലെ വീട്ടിലെത്തി കെ.സുരേന്ദ്രന്
മലപ്പുറം: സജീവ രാഷ്ട്രീയത്തില്‍ പിന്മാറുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ ഡി.എം.ആര്.സി മുന്‍ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ വീട്ടിലെത്തി ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്. പൊന്നാട അണിയിച്ചും അനുനയിപ്പിച്ചും സുരേന്ദ്രന്. രാജ്യം മുഴുവന്‍ അംഗീകരിക്കുന്ന വ്യക്തിയെന്ന നിലയില്‍ തങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വന്നതെന്നും സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാത്രമേ ഇ.ശ്രീധരന് മാറുന്നുള്ളൂവെന്നും കൂടിക്കാഴ്ച്ചക്ക് ശേഷം സുരേന്ദ്രന് പറഞ്ഞു. ഇ ശ്രീധരന് നേരത്തെയും സജീവ രാഷ്ട്രീയത്തിലിലെന്നും, രാജ്യം മുഴുവന്‍ അംഗീകരിക്കുന്ന വ്യക്തിയെന്ന നിലയില്‍ തങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വന്നത്.തുടര്‍ന്നും കഴിയാവുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ സേവനം ബി.ജെ.പിക്ക് ലഭിക്കും. ഇ.ശ്രീധരന്റെ നിര്‍ദേശമനുസരിച്ചുള്ള തിരുത്തലുകള്‍ ബി.ജെ.പി നടന്നുവരികയാണ്.ഇതിന്റെ ഭാഗമായി മണ്ഡലം തലങ്ങളില്‍ പോരായ്മകള്‍ തിരുത്തി പാര്‍ട്ടി ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. നേരത്തെയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ നല്‍കിയിരുന്നു.ശ്രീധരന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം വിലപ്പെട്ടതായാണ് കണക്കാക്കുന്നത്. അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ കേന്ദ്ര നേതാക്കള്‍ ഇടപെട്ടിട്ടില്ലെന്നും കെ.സുരേന്ദ്രന് പറഞ്ഞു.പാര്‍ട്ടിയില്‍ തിരുത്തലുകള്‍ വരുത്തുമെന്ന പ്രതീക്ഷയുണ്ടെന്ന് ഇ ശ്രീധരനും കൂട്ടിച്ചേര്‍ത്തു.
താന്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇനി ഉണ്ടാവില്ലെന്നും, നിലവിലെ ബി.ജെ.പിയുടെ പ്രത്യേക ക്ഷണിതാവായി തുടരുമെന്നുമണ് ഇ.ശ്രീധരന് ഇന്നലെ പറഞ്ഞിരുന്നത്. രാഷ്ട്രീയത്തിലേക്ക് സജീവമായി ഉണ്ടാവില്ല. ആ കാലം കഴിഞ്ഞു. പലര്‍ക്കും അറിയില്ല എന്റെ വയസ്സ് 90 ആയി. ഈ വയസ്സില്‍ രാഷ്ട്രീയത്തിലേക്ക് കയറിച്ചെല്ലുന്നത് അപകടകരമായ സ്ഥിതിയാണ് .എന്നാല്‍ ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന തോന്നലില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ ആദ്യം നിരാശ തോന്നിയിരുന്നുവെന്നും എന്നാല്‍ തിരിഞ്ഞു നോക്കുമ്പോള്‍ തോറ്റതില്‍ നിരാശയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഒരു എംഎല്‍എയെ വെച്ച് മാത്രം ഒന്നും ചെയ്യാനാവില്ലെന്നുമാണ് ഇ ശ്രീധരന് പറഞ്ഞിരുന്നത്. അതേ സമയം കേരളത്തില്‍ താലിബാനിസം ശക്തിപ്പെടുകയാണെന്നും, സി.പി.എം. പിന്തുടരുന്നത് താലിബാനിസമെന്ന് സുരേന്ദ്രന് പറഞ്ഞു. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ സി.പി.എം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും ഒപ്പം ചേര്‍ന്ന് എതിര്‍ക്കുകയാണ്. വിവാഹ പ്രായത്തെ എതിര്‍ത്ത് വന്നവര്‍ക്കെല്ലാം ഒരേ സ്വരമാണ്. സി.പി.എമ്മിനും, ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും, പോപ്പുലര്‍ ഫ്രണ്ടിനും ഒറ്റ സ്വരമെന്ന് പറയുന്നത് ചെറുതായി കാണാനാവില്ല. എപ്പോഴും, പുരോഗമനത്തെപ്പറ്റി സംസാരിക്കുന്നവര്‍ മുത്തലാക് വിഷയത്തില്‍ നിന്നുള്ള യു ടേണാണ് സ്വീകരിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് സി പി.എം ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്.മത തീവ്രവാദികളുടെ അജണ്ട സി.പി.എമ്മും ഏറ്റെടുക്കുകയാണ്.ജനാധിപത്യ മഹിളാ അസോസിയേഷന് ജമാഅത്തെ മഹിളാ അസോസിയേഷനായെന്നും സുരേന്ദ്രന് പറഞ്ഞു. പൊന്നാനിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രന്
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]