ഓര്‍മശക്തിയില്‍ റെക്കോര്‍ഡിട്ട് മലപ്പുറത്തെ കുഞ്ഞു ഹയ

ഓര്‍മശക്തിയില്‍ റെക്കോര്‍ഡിട്ട് മലപ്പുറത്തെ കുഞ്ഞു ഹയ

മലപ്പുറം: ഓര്‍മശക്തിയുടെ മികവില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ് രണ്ടര വയസുകാരി ഹയ മറിയം . മലപ്പുറം ജില്ലയിലെ കോഴിച്ചെന സ്വദേശികളായ യുഎഇ ല്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഹാരിസിന്റെയും സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന നിഷാനയുടെയും മകളാണ് ഹയ. നേട്ടത്തിന്റെ വലുപ്പമൊന്നും മനസിലാക്കാനുള്ള പ്രായം ഹയക്കില്ലെങ്കിലും നേടിയത് ചില്ലറ മികവല്ലെന്ന് പലരും ആവര്‍ത്തിച്ച് പറയുമ്പോള്‍ ഹയക്ക് മുഖത്ത് ചിരിപടരും.

പതിനഞ്ചോളം ഇന്റര്‍നാഷണല്‍ വാഹനങ്ങളുടെ ലോഗോസ് , ഇരുപതിയഞ്ചു പക്ഷികള്‍, ഇരുപതിയഞ്ചു മൃഗങ്ങള്‍ , ഇരുപതിയഞ്ചു പഴങ്ങള്‍ , ഇരുപതിയഞ്ചു പച്ചക്കറികള്‍, ഇംഗ്ലീഷ് വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും,ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്ക് അനുബന്ധമായ വാക്കുകള്‍ , ഒന്നു മുതല് അന്‍പത് വരെ എണ്ണല്‍, ഇംഗ്ലീഷ് ഭാഷയിലും മലയാളം ഭാഷയിലുമായി മുപ്പതോളം പദ്യങ്ങളും പാട്ടുകളും ,പ്രമുഖ വ്യക്തികള്‍,കാര്‍ട്ടൂണ്‍ കഥപാത്രങ്ങള്‍,പൊതു വിജ്ഞാനങ്ങള്‍ ,പന്ത്രണ്ട് തരം നിറങ്ങള്‍ ,പന്ത്രണ്ട് തരം ആകൃതികള്‍ എന്നിങ്ങനെ രണ്ടര വയസ്സില്‍ അനായാസമായി ഓര്‍ത്തെടുത്ത് പറയാന്‍ ഹയക്ക് സാധിക്കും.

കൂടാതെ ഇഗ്ലീഷ് മലയാളം ഭാഷകള്‍ അനായാസം പറയാനും കഴിയും.ചെറുപ്രായത്തിലെ ഈ നേട്ടങ്ങള്‍ കൊണ്ടാണ് ഹയ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്.മകള്‍ക്ക് ചില കാര്യങ്ങള്‍ അനായാസമായി ഓര്‍ത്ത് വെക്കാന്‍ കഴിയുന്നുണ്ടെന്ന് രക്ഷിതാക്കള്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു.തിരക്കിനിടയിലും ഒഴിവു സമയം കണ്ടെത്തി ഹയയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍.

 

Sharing is caring!