അഞ്ചു വിവാഹം കഴിച്ചിട്ടുള്ള പ്രതി മലപ്പുറത്ത് വെച്ച് സ്വന്തം മകളെയും പീഡിപ്പിച്ചു
മലപ്പുറം: അഞ്ചു വിവാഹം കഴിച്ചിട്ടുള്ള പ്രതി മലപ്പുറത്ത് വെച്ച് സ്വന്തം മകളെയും പീഡിപ്പിച്ചു. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോക്സോ കേസ് പ്രതി പിടിയില്‍. തിരുവനന്തപുരം അരുവിക്കര സ്വദേശിയെയാണ്
പൂക്കോട്ടുംപാടം എസ് ഐകെ ബഷീറും സംഘവും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് അധികൃതരുടെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. അഞ്ചോളം വിവാഹം കഴിച്ചിട്ടുള്ള പ്രതി സ്വന്തം മകളെ പീഡിപ്പിച്ചതായി പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി വിദേശത്തേക്ക് കടക്കുവാന്‍ ശ്രമിക്കുന്നതായി പോലീസിന് അറിവ് ലഭിച്ചത്. സീനിയര്‍ സി പി ഒ അബ്ദുല്‍ മുജീബ്, സി പി ഒ ജോണ്‍ മാത്യു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]