സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് മെട്രോമാന് ഇ.ശ്രീധരന്
പൊന്നാനി:സജീവ രാഷ്ട്രീയത്തിലേക്ക് ഇനി ഉണ്ടാവില്ലെന്നും, നിലവിലെ ബി.ജെ.പിയുടെ പ്രത്യേക ക്ഷണിതാവായി തുടരുമെന്നും ഡി.എം.ആര്.സി മുന്‍ ഉപദേഷ്ടാവ് ഇ.ശ്രീധരന് പറഞ്ഞു. പൊന്നാനിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലേക്ക് സജീവമായി ഉണ്ടാവില്ല. ആ കാലം കഴിഞ്ഞു. പലര്‍ക്കും അറിയില്ല എന്റെ വയസ്സ് 90 ആയി. ഈ വയസ്സില്‍ രാഷ്ട്രീയത്തിലേക്ക് കയറിച്ചെല്ലുന്നത് അപകടകരമായ സ്ഥിതിയാണ് .എന്നാല്‍ ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന തോന്നലില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ ആദ്യം നിരാശ തോന്നിയിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തിരിഞ്ഞു നോക്കുമ്പോള്‍ തോറ്റതില്‍ നിരാശയില്ല. ഒരു എംഎല്‍എയെ വെച്ച് മാത്രം ഒന്നും ചെയ്യാനാവില്ലെന്നും ഇ ശ്രീധരന് ചൂണ്ടിക്കാട്ടി.സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയെയും ഇ ശ്രീധരന് വിമര്‍ശിച്ചു.സില്‍വര്‍ ലൈന്‍ പദ്ധതി നാടിന് ഗുണകരമാകില്ല. ഇപ്പോഴുള്ള പദ്ധതി പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. തന്നെ സമീപിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]