മലപ്പുറം കോട്ടക്കലില്‍ ലിഫ്റ്റ് പൊട്ടിവീണ് മധ്യവയസ്‌കന്‍ മരിച്ചു

മലപ്പുറം കോട്ടക്കലില്‍ ലിഫ്റ്റ് പൊട്ടിവീണ് മധ്യവയസ്‌കന്‍ മരിച്ചു

കോട്ടക്കല്‍: മലപ്പുറം കോട്ടക്കലില്‍ ഗോഡൗണില്‍ സാധനങ്ങള്‍ കയറ്റി ഇറക്കുന്നതിനിടെ ലിഫ്റ്റ് പൊട്ടിവീണ് ഒരാള്‍ മരിച്ചു. മറ്റൊരാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടക്കല്‍ അട്ടീരിയിലെ സ്വകാര്യ മാര്‍ക്കറ്റിങ്ങ് കമ്പനിയിലെ ലിഫ്റ്റ് ആണ് പൊട്ടിവീണത്. അപകടത്തെ തുടര്‍ന്ന് ആട്ടിരി പള്ളിപ്പുറം സ്വദേശിയും ഇപ്പോള്‍ കോട്ടൂരില്‍ താമസിക്കുന്ന പരേതനായ പരവക്കല്‍ കുഞ്ഞിമുഹമദിന്റെ മകന്‍ മുസ്തഫ (50) മരണപ്പെട്ടു. മറ്റൊരാള്‍ക്കു പരുക്കേറ്റു. പരിക്കേറ്റ ആട്ടീരി കാച്ചപ്പാറ സ്വദേശി കൈതക്കല്‍ മുജീബി(37) നെ ചെങ്കുവട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച മുസ്തഫയുടെ മാതാവ്: റുഖിയ. ഭാര്യ: മുജീറ. മക്കള്‍: മുര്‍ഷിദ, അഫ്സാര്‍ മഷ്ഹൂദ്, ഖബറടക്കം വെള്ളിയാഴ്ച്ച പാലപ്പുറ ജുമുഅതു പള്ളി ഖബറിസ്ഥാനില്‍.

 

 

Sharing is caring!