മലപ്പുറം രാമപുരത്ത് ലോറിക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ച് യുവാവ് മരിച്ചു

മലപ്പുറം രാമപുരത്ത് ലോറിക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ച് യുവാവ് മരിച്ചു

മലപ്പുറം രാമപുരത്ത് ലോറിക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ച് യുവാവ് മരിച്ചു. രാമപുരം അള്ളാളത്ത് കോളനിയിലെ പരേതനായ നീലാണ്ടന്റെ മകന്‍സുരേന്ദ്രന്‍ (30) നാണ് മരിച്ചത്, ദേശീയപാത രാമപുരം സ്‌കൂള്‍പടി എസ്സാര്‍ പെട്രോള്‍ പമ്പിനടുത്ത് കഴിഞ്ഞ ദിവസം രാത്രിയാണ്‌ബൈക്കും ലോറിയും തമ്മില്‍ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. അപകടസ്ഥലത്ത് നിന്ന് ഉടനെ പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റലിലേക്കും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിര്‍ധന കുടുംബത്തിന്റെ അത്താണിയാണ് സുരേന്ദ്രന്‍, ഹൗസ്‌പെയ്ന്റിംഗ് തൊഴിലാളിയാണ്. കരിഞ്ചാപ്പാടി പൊരുന്നുമ്മലില്‍ വാടക വീട്ടിലാണ് കുടുംബസമേതം താമസിക്കുന്നത്, മങ്കട പോലീസ് മേല്‍നടപടി സ്വീകരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിനു ശേഷം കുടുംബ സ്മശാനത്തില്‍ സംസ്‌ക്കരിച്ചു.അമ്മ: മാത, ഭാര്യ: രമ്യ (കാച്ചി നിക്കാട്) മക്കള്‍: സച്ചു ദേവ്, അതിഥി, സഹോദരങ്ങള്‍: രാധാകൃഷ്ണന്‍ ,സതീഷ്, രാജേഷ്,

 

 

Sharing is caring!