മലപ്പുറത്തെ യുവാവിന് ജനിതക ശാസ്ത്രത്തില്‍ വിദേശത്ത് അംഗീകാരം
മലപ്പുറം പട്ടര്‍കടവ് സ്വദേശി മിഹ്രിസ് നടുത്തൊടിയാണ് നെതെര്‍ലാന്റിലെ വാഗണിങ്കന് യൂണിവേഴ്സിറ്റിയില്‍നിന്നും ജനിതക ശാസ്ത്ര ഗവേഷണത്തിന് ഡിസ്റ്റിംക്ഷനോടെ ഡോക്ടറേറ്റ് നേടിയത്. സൂക്ഷ്മ ആല്‍ഗകളില്‍ ജനിതക പരിവര്‍ത്തനത്തിലൂടെ ജൈവ ഇന്ധനം സൃഷ്ടിക്കാനുള്ള സാങ്കേതികവിദ്യയില്‍ നൂതന സാദ്ധ്യതകള്‍ നിര്‍ദ്ദേശിക്കുന്ന ഗവേഷണത്തിനാണു പ്രശസ്ത ശാസ്ത്രജ്ഞരുടെ പ്രത്യേക പ്രശംസയോടെ ഡോക്ടറേറ്റ പ്രഖ്യാപിച്ചത് . മിഹ്രിസ് ഇപ്പോള്‍ ബ്രിട്ടനില്‍ ഗവേഷണം തുടരുകയാണ് .
യുഎഇയില്‍ എന്‍ജിനീയറായ നടുത്തൊടി സലീമിന്റെയും അസ്മത് ജഹാന്റെയും മകനാണ്. ഷിജിഷ ഹാജറാ ഖാലിദ് ആണ് ഭാര്യ.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]