വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചകേസില്‍ കരാട്ടെ അധ്യാപകന്‍ റിമാന്റില്‍

വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കരാട്ടെ പരീശീലിപ്പിക്കുന്ന അധ്യാപകന്‍ പോലീസ് പിടിയിലായി. ഊര്‍ക്കടവ് വലിയാട്ട് വി.സിദ്ധിഖ് അലി (45) ആണ് അറസ്റ്റിലായത്. വാഴക്കാട് സ്റ്റേഷന്‍ പരിധിയില്‍ പ്രതി നടത്തികൊണ്ടിരുന്ന കരാട്ടെ ക്ലാസ്സില്‍ പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ നിരന്തരമായി ലൈംഗികാതിക്രമം നടത്തിയിരുന്നു. സഹിക്കെട്ട് വിദ്യാര്‍ഥിനി മലപ്പുറം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. തുടരന്വേഷണത്തിനായി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പരാതി വാഴക്കാട് പോലീസിന് കൈമാറി. പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷം തിങ്കളാഴ്ച കരാട്ടെ ക്ലാസ്സില്‍ വെച്ച് പ്രതിയെ വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മലപ്പുറം പോക്സോ കോടതില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
RECENT NEWS

നബിയുടെ പലായന വഴികളെ അടുത്തറിയാന്‍ ആയിരങ്ങള്‍
മലപ്പുറം: മുഹമ്മദ് നബിയുടെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഹിജ്റയുടെ ചരിത്രപരമായ സഞ്ചാര വഴികളിലൂടെയുള്ള യാത്രാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മഅ്ദിന്‍ അക്കാദമിയില്‍ നടന്ന ‘ഹിജ്റ എക്സ്പെഡിഷന്’ പ്രസന്റേഷന് പ്രൗഢമായി. മഅ്ദിന്‍ [...]