കാറിടിച്ച് മലപ്പുറം തിരുവാലിയില്‍ വഴിയാത്രികന്‍ മരിച്ചു
നിയന്ത്രണം വിട്ട കാറിടിച്ച് മലപ്പുറം തിരുവാലിയില്‍ വഴിയാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുവാലി കൊളക്കാട്ടിരി റോഡില്‍ പരേതരായ മഞ്ഞന്‍കുന്നത്ത് കൃഷ്ണന്‍ നായര്‍-കുഞ്ഞുലക്ഷ്മിയമ്മ ദമ്പതികളുടെ മകന്‍ ദിലീപ് കുമാര്‍ (52) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12.30 മണിയോടെ തിരുവാലി സ്‌കൂള്‍പടിയിലാണ് അപകടം. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നു പോകവെ എതിരെ വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ എടവണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. എടവണ്ണ എസ് ഐ പി ശുഐബ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ദിലീപ് കുമാര്‍ അവിവാഹിതനാണ്. സഹോദരങ്ങള്‍ : ഹരിദാസന്‍, വിശ്വനാഥന്‍, രാധ, നിര്‍മ്മല, ഹരിപ്രസാദിനി, കൃഷ്ണകുമാരി.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]