എം.ഡി.എം.എ.യുമായി യുവാവ് വളാഞ്ചേരി പൊലീസിന്റെ പിടിയില്‍

എം.ഡി.എം.എ.യുമായി യുവാവ് വളാഞ്ചേരി പൊലീസിന്റെ പിടിയില്‍

വളാഞ്ചേരി:എം.ഡി.എം.എയുമായി യുവാവ് വളാഞ്ചേരിപൊലീസിന്റെ പിടിയില്‍. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ സ്വദേശി മുഹമ്മദ് അബ്ദുല്‍ മജീദ് (24)നെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്.വളാഞ്ചേരിമേഖലയില്‍വീര്യംകൂടിയ ലഹരിവസ്തുക്കള്‍ വ്യാപകമായിവിറ്റഴിക്കുന്നുണ്ടെന്നരഹസ്യവിവരത്തിന്റെഅടിസ്ഥാനത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ.ജിനേഷിന്റെ നേതൃത്വത്തില്‍പൊലീസ്പരിശോധനകര്‍ശനമാക്കിയിരുന്നു.ഇതിനിടയിലാണ് ബസ്റ്റാന്റിന്റെ പിറക് വശത്ത് നിന്നും എം.ഡി.എം.എ.യുമായി പ്രതിപിടിയിലായത്.പ്രദേശത്ത് താമസിക്കുന്ന ഇതരസംസ്ഥാനതൊഴിലാളികള്‍ വഴിയാണ് എം.ഡി.എം.എ.വാങ്ങിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.എസ്.ഐ.മുഹമ്മദ്‌റഫീഖ്,സിവില്‍പോലീസ്ഓഫീസര്‍മാരായ പ്രദീപ്, ഗിരീഷ്, മോഹനന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.

 

 

Sharing is caring!