മലപ്പുറം വറ്റലൂരില്‍ ഭാര്യയുടെ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ച കേസിലെകൂട്ട് പ്രതിയും സുത്രധാരനുമായ യുവാവ് പിടിയില്‍
മലപ്പുറം: മലപ്പുറം വറ്റലൂരില്‍ സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുള്ള തര്ക്കത്തിനിടെഭാര്യയുടെ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ച കേസിലെകൂട്ട് പ്രതിയും സുത്രധാരനുമായ യുവാവ് പിടിയില്‍. ജാഫര്‍ കൊലക്കേസിലെ രണ്ടാം പ്രതി വറ്റലൂര്നെച്ചികുത്ത് പറമ്പ് കോഴിപ്പള്ളി വീട്ടില്‍ റാഷിദ് (36)നെയാണ് വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
വറ്റലൂര്‍ ലണ്ടന്‍ പടിയിലെ തുളുവത്ത് കുഞ്ഞീതീന്റെ മകന് ജാഫര്‍ ഖാന് (39) കഴിഞ്ഞ മൂന്നിന് പുലര്‍ച്ചെ അഞ്ചരയോടെ മക്കരപറമ്പ അമ്പലപ്പടി വറ്റലൂര്‍ റോഡിലെ ആറങ്ങോട്ട്ചെറുപുഴയോട് ചേര്‍ന്നുള്ള നിസ്ക്കാര പള്ളിക്കടുത്തുള്ള പാലത്തില്‍ വെച്ച് വെട്ടേറ്റ് മരിച്ചത് ,സംഭവത്തെ തുടര്‍ന്ന് ഒന്നാം പ്രതിയായ
ഭാര്യയുടെ സഹോദരനും നിരവധി കേസുകളില്‍ പ്രതിയുമായിട്ടുള്ളകോഡൂര് കരീ പറമ്പ് റോഡിലെ തോരപ്പ അബ്ദുറഹൂഫ് (41)പോലീസ് നിരീക്ഷണത്തില്‍ ഇപ്പോഴുംപെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ജാഫര്മഞ്ചേരിയിലേക്ക് വാഹനത്തില്‍ പോകുന്നതിനിടെ എതിരെ ഇന്നോവയില്‍ എത്തിയ റഹൂഫ് പാലത്തില്‍ തടഞ്ഞിട്ട് കൊടുവാളുകൊണ്ട് ജാഫറിനെ വെട്ടുകയായിരുന്നു. ഇതേ തുടര്ന്ന്സംഘത്തിലെ പ്രധാന കണ്ണിയായ റാശിദ് ഒളിവിലായിരുന്നു.
.വിവിധ സാമ്പത്തീക ഇടപാടുകള്‍ ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി നില നില്‍ക്കുന്നുണ്ട്,
.മരണപ്പെട്ട വ്യക്തിയുടെ ബന്ധുവിന്റെ പരാതി പ്രകാരം കൊളത്തൂര്‍ പോലീസ് കേസെടുത്തത്. കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ ,എ. സജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സബ്ഇന്‍സ്പെക്ടര്‍ മണി എന്‍ പി, വനിതാ എ എസ് ഐ ജ്യോതി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുബ്രഹ്മണ്യന് , സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുല്‍ സത്താര്‍, മുഹമ്മദ് റാഫി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്, കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.കൂട് തല്‍ തെളിവെടുപ്പിനും നിര്‍ണായക വിവരശേഖരണത്തിനുമായി കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]