മോഷ്ടാവിനെ പിടികൂടി

മോഷ്ടാവിനെ പിടികൂടി

പൊന്നാനി: ചന്തപ്പടി മുപ്പത്തിയൊന്നാം വാർഡിൽ പുന്നത്തിരുത്തി അംഗനവാടിക്ക് സമീപം മോഷ്ടാവിനെ നാട്ടുകാർ പിടികൂടി.പൗർണമി തിയേറ്ററിനടുത്ത് ഹബീബിൻ്റെ വീട്ടിൽ കയറാൻ ശ്രമിച്ചതിനെത്തുടർന്ന് ബഹളം കേട്ട വീട്ടുകാർ വാതിൽ തുറന്നപ്പോഴേക്കും മോഷ്ടാവ് ഓടി മറഞ്ഞു .ബഹളം കേട്ട് പരിസരവാസികൾ നടത്തിയ തെരച്ചിലിൽ തൊട്ടടുത്ത പണി തീരാത്ത വീടിൻ്റെ ടെറസിൽ നിന്ന് ബംഗാൾ സ്വദേശിയായ യുവാവിനെ പിടികൂടുകയായിരുന്നു. ഈ ഭാഗത്ത് മോഷണ ശല്യം വർധിച്ചിരിക്കുകയാണ്. മോഷ്ടാവിനെ നാട്ടുകാർ പോലീസിലേൽപ്പിച്ചു. നൈറ്റ് പെട്രോളിംഗ്‌ ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Sharing is caring!