സൗദിയില്‍ നിന്നും നാട്ടിലേക്കുള്ള വഴിയില്‍ മലപ്പുറത്തെ പ്രവാസി മരിച്ചു

സൗദിയില്‍ നിന്നും നാട്ടിലേക്കുള്ള വഴിയില്‍ മലപ്പുറത്തെ പ്രവാസി മരിച്ചു

മങ്കട : സൗദിയില്‍ നിന്നും നാട്ടിലേക്കുള്ള വഴി മധ്രേ വീടണയുന്നതിന് അരമണിക്കൂര്‍ വ്യത്യാസമിരിക്കെ പ്രവാസി മരണപ്പെട്ടു. മങ്കട ചേരിയം പരേതനായ കൂരിയാടന്‍ കുഞ്ഞാപ്പു കാക്കയുടെ മകന്‍ ഷൗക്കത്ത് ( 60) ആണ് മരണപ്പെട്ടത്. മൂന്ന് വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് എത്തിയ ഷൗക്കത്തിനെ സ്വീകരിക്കാന്‍ സഹോദരന്‍ സുലൈമാന്‍ കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലെത്തിയിരുന്നു. വാഹനത്തില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: സുഹറ മക്കള്‍ : റാസിഖ്, റുഖ്‌സാന , ഇര്‍ഫാന തസ്‌നി മരുമക്കള്‍ : നിഷ്മ , ഷബീബ് , ഖാലിദ് . ഖബറടക്കം ഇന്ന് മങ്കട ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍

 

Sharing is caring!