എഡിഎംഎ യും ബ്രൗണ്‍ഷുഗറുമായി പ്രധാന ഏജന്റ് മലപ്പുറം ചങ്ങരംകുളത്ത് പിടിയില്‍

എഡിഎംഎ യും ബ്രൗണ്‍ഷുഗറുമായി പ്രധാന ഏജന്റ് മലപ്പുറം ചങ്ങരംകുളത്ത് പിടിയില്‍

 

ചങ്ങരംകുളം:എം.ഡി.എം.എ യും ബ്രൗണ്‍ഷുഗറുമായി പ്രധാന ഏജന്റ് ചങ്ങരംകുളം പോലീസിന്റെ പിടിയില്‍.പാലക്കാട്
കടമ്പഴിപ്പുറം
സ്വദേശി അര്‍ഷാദ്(31)നെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്.66 ഗ്രാം എം.ഡി.എം.എ യും 11 ഗ്രാം ബ്രൗണ്‍ഷുഗറും ആണ് പ്രതിയില്‍ നിന്ന് കണ്ടെത്തിയത്.ചങ്ങരംകുളം എടപ്പാള്‍ മേഖലയില്‍ ബ്രൗണ്‍ഷുഗര്‍ അടക്കമുള്ള വീര്യം കൂടിയ ലഹരിവസ്തുക്കള്‍ വ്യാപകമായി വിറ്റഴിക്കുന്നുണ്ടെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് ലഹരി വില്‍പന നടത്തുന്ന മുഖ്യ പ്രതി പിടിയിലായത്.നേരത്തെ പിടിയിലായ ചങ്ങരംകുളം സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മുഖ്യപ്രതിയെ വലയിലാക്കാന്‍ പോലീസിനെ സഹായിച്ചത്.അടിവസ്ത്രത്തിനുള്ളില്‍ കവറിലാക്കി ഒളിപ്പിച്ച നിലയിലാണ് ഇയാളില്‍ നിന്ന് മയക്ക്മരുന്ന് കണ്ടെടുത്തത്.ഇയാളില്‍ നിന്ന് 16 ഗ്രാം കഞ്ചാവും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.ബാംഗ്‌ളൂരില്‍ നിന്നാണ് വീര്യം കൂടിയ ലഹരി വസ്തുക്കള്‍ പ്രദേശത്ത് വില്‍പനക്ക് എത്തിച്ചതെന്നാണ് വിവരം.സി.ഐ ബഷീര്‍ ചിറക്കലിന്റെ നിര്‍ദേശപ്രകാരം
എസ്.ഐ മാരായ
പി.ആന്റോ ഫ്രാന്‍സിസ് ,ഒ.പിവിജയകുമാരന്‍ ,സീനിയര്‍ പോലീസ് ഓഫീസര്‍ ഷിജു,സി.പി.ഒ മാരായ
ഉദയന്‍,ജെറോ,ജസ്റ്റിന്‍ രാജ്,രാജേഷ്,ഉണ്ണി
ഡ്രൈവര്‍ ഭാഗ്യരാജ് തുടങ്ങിയവരാണ് പ്രതിയെ വലയിലാക്കിയത്.വൈദ്യപരിശോധനക്ക്‌ശേഷം പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കും

 

Sharing is caring!