പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതായ പരാതിയില്‍ മലപ്പുറത്തെ പ്രാദേശിക സിപിഎം നേതാവായ അധ്യാപകനെതിരെ പോക്‌സോ കേസ്

പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതായ പരാതിയില്‍ മലപ്പുറത്തെ പ്രാദേശിക സിപിഎം നേതാവായ അധ്യാപകനെതിരെ പോക്‌സോ കേസ്

മലപ്പുറം: പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതായ പരാതിയില്‍ മലപ്പുറത്തെ പ്രാദേശിക സിപിഎം നേതാവായ അധ്യാപകനെതിരെ പോക്‌സോ കേസ്. മലപ്പുറം എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗം സുകുമാരനെതിരെയാണ് നിലമ്പൂര്‍ പൊലീസ് കേസെടുത്തത്. മോശമായി പെരുമാറിയെന്ന വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്.
സിപിഎം നിയന്ത്രണത്തിലുള്ള നിലമ്പൂര്‍ സഹകരണ കോളേജിലെ സെക്രട്ടറിയും അധ്യാപകനുമായ സുകുമാരനെതിരെയാണ് നിലമ്പൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. നാല് വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ രണ്ട് കേസുകളാണ് സുകുമാരനെതിരെ നിലമ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസെടുത്തതിന് പിന്നാലെ മജിസ്‌ട്രേറ്റ് മുന്‍പാകെ വിദ്യാര്‍ത്ഥിനികളുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

 

Sharing is caring!