കോട്ടക്കലില്‍ കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരണപ്പെട്ടു

കോട്ടക്കലില്‍ കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരണപ്പെട്ടു

കോട്ടക്കലില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരണപ്പെട്ടു. ദേശീയപാത66 രണ്ടത്താണിയ്ക്കു സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മരത്തിലിടിച്ച് പറങ്കി മൂച്ചിക്കല്‍ കുറുപ്പംപടി സ്വദേശി കളത്തുപുറത്ത് മുഹമ്മദ് കുട്ടിയാണ് മരിച്ചത്. പുലര്‍ച്ചെ എടപ്പാളിലെ ആശുപത്രിയില്‍ നിന്നും തിരിച്ചു മടങ്ങുന്നതിനിടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മകനും മകന്റെ ഭാര്യയും രണ്ടു കുട്ടികളെയും ചെറു പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Sharing is caring!