പോലീസുകാരെ ആക്രമിച്ച പ്രതിയെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു

പോലീസുകാരെ ആക്രമിച്ച പ്രതിയെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: പോലീസുകാരെ ആക്രമിച്ച പ്രതിയെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് പയ്യപ്പറമ്പ് സ്വദേശി കണ്ണച്ചത്ത് ഷാജി (42 വയസ്സ്) എന്നയാളെയാണ് മഞ്ചേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേന്ദ്രന്‍ നായര്‍ മഞ്ചേരി ബിവറേജിന് സമീപത്തുവെച്ച് അറസ്റ്റ് ചെയ്തത്.
പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം മഞ്ചേരി ബിവറേജിന് സമീപത്ത് സംശയാസ്പദമായ നിലയില്‍ നില്‍ക്കുന്നതായി കണ്ട പ്രതിയുടെ അടുത്ത് പരിശോധനക്കെത്തിയപ്പോള്‍ ഇയാള്‍ പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് സംഘം ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്‌പെടുത്തി.
പ്രതിയുടെ ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കയ്യിന്റെ എല്ല് പൊട്ടി ഗുരുതരമായി പരിക്ക് പറ്റി. പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 333, 353 വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
മഞ്ചേരി മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.
മഞ്ചേരി എസ്‌ഐ ആര്‍. രാജേന്ദ്രന്‍ നായര്‍, പോലീസ് ഉദ്യോഗസ്ഥരായ ഇല്യാസ്, രതീഷ്, സിയാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Sharing is caring!