മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നായയുടെ കടിയേറ്റത് അര ലക്ഷം പേര്‍ക്ക്

മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നായയുടെ കടിയേറ്റത് അര ലക്ഷം പേര്‍ക്ക്

കഴിഞ്ഞ ഏഴഒ വര്‍ഷത്തിനിടെ ജില്ലയില്‍ നായയുടെ കടിയേറ്റത് അര ലക്ഷം പേര്‍ക്ക്. 2015 മുതല്‍ 2021 സെപ്തംബര്‍ വരെയുള്ള കണക്ക് പ്രകാരം 50,067 പേര്‍ക്കാണ് നായയുടെ പരാക്രമണത്തില്‍ അപകടം സംഭവിച്ചത്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നീ മൂന്ന് മാസത്തെ കണക്ക് കൂടി വരുന്ന തോടെ എണ്ണം ഇനിയും ഉയരും. നിലവില്‍ തെരുവ് നായകളുടെ അക്രമത്തിന് കുറവില്ലാത്ത സാഹചര്യമാണ്. രാത്രികാലങ്ങളിലാണ് ഇവയുടെ ഉപദ്രവം കൂടുതല്‍. കാല്‍ നടയാത്രക്കാരും ഇരുചക വാഹന യാത്രക്കാരുമാണ് ഇരകളില്‍ കൂടുതലും. ഇവയെ നിയന്ത്രണ വിധേയമാക്കാനായ ജില്ലാ പഞ്ചായത്തിന്റെ നേതത്വത്തില്‍ നായകളെ വന്ധ്യകരിക്കുന്ന അനിമല്‍ ബെര്‍ത്ത് കട്രോള്‍ പദ്ധതി നടപ്പിലാക്കിയിരുന്നു. പദ്ധതി നടത്തിപ്പിനായി നിയോഗിച്ചിരുന്ന എറണാകുളത്തെ ദയ കുടുംബശ്രീ യൂനിറ്റിനെ അനിമല്‍ വെല്‍ഫെയര്‍ അയോഗ്യത കല്‍പിച്ചതോടെ പദ്ധതി മുടങ്ങി.

കണക്കുകളുടെ കാര്യത്തില്‍ സംസ്ഥാനത്ത് എട്ടാം സ്ഥാനത്താണ് ജില്ല. തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്. എറണാകുളം നാലാം സ്ഥാനത്തും കോട്ടയം അഞ്ചാം സ്ഥാനത്തുമാണ്. വയനാട് ജില്ലയാണ് പട്ടികയില്‍ അവസാനമുള്ളത്.

മലപ്പുറം ജില്ലയില്‍ ഏഴ് വര്‍ഷ കാലയളവില്‍ 2019 ലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കടിയേറ്റത്. 9,177 പേര്‍ക്ക്. 2017 ലാണ് ഈ കണക്കില്‍ രണ്ടാം സ്ഥാനത്തു ഉള്ളത്. 7,801 പേര്‍ സംഭവത്തിന്റെ ഇരയായി. പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള 2016 ല്‍ 7,755 വും നാലാം സ്ഥാനത്തുള്ള 2018ല്‍ 7,189പേര്‍ എന്നുമാണ് കണക്ക്. അഞ്ച് ആറ്, ഏഴ് സ്ഥാന പ്രകാരം 2015 ല്‍ 6,338 വും 2021 ല്‍ ഇതുവരെ 6,176 വും 2020 ല്‍ 5,631 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നായയുടെ കടിയേറ്റ് ഇതുവരെ ജില്ലയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഈ ഏഴ് വര്‍ഷ കാലയളവില്‍ തിരുവനന്തപുരത്ത് ആറ്, കൊല്ലത്ത് ഒന്ന്, പത്തനംതിട്ട രണ്ട്, ആലപ്പുഴ രണ്ട്, ഇടുക്കി രണ്ട്, എറണാകുളം ഒന്ന്, തൃശൂര്‍ രണ്ട്, കണ്ണൂര്‍ രണ്ട് എന്നിങ്ങനെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ സൂചി പ്പിക്കുന്നു.

Sharing is caring!