മലപ്പുറം വണ്ടൂരില്‍ ബസിന്റെ മുന്‍ചക്രം ശരീരത്തിലൂടെ കയറി 19കാരന്‍ മരിച്ചു

മലപ്പുറം വണ്ടൂരില്‍ ബസിന്റെ മുന്‍ചക്രം ശരീരത്തിലൂടെ കയറി 19കാരന്‍ മരിച്ചു

മലപ്പുറം: വണ്ടൂരില്‍ ബസ് ശരീരത്തില്‍ കയറി വിദ്യാര്‍ഥി മരിച്ചു. മേലെ കാപ്പിച്ചാലില്‍ എലമ്പ്ര ശിവദാസന്റെ മകനായ നിതിന്‍ (17) ആണ് മരിച്ചത്.  രാവിലെ വണ്ടൂര്‍ മണ്‍ലിമല്‍ ബസ് സ്റ്റാന്‍ഡില്‍ കൂട്ടുകാരുമൊത്ത് ബസ് കാത്തിരിക്കുന്നതിനിടയിലാണ് അപകടം. കാളികാവ്-കോഴിക്കോട് റൂട്ടിലോടുന്ന കെ പി ബ്രദേഴ്‌സ് എന്ന ബസ് വണ്ടൂര്‍ മണ്‍ലിമല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് മുന്നോട്ട് എടുക്കുകയായിരുന്നു. ഇതിനിടയിലാണ് ബസിന്റെ മുന്‍ചക്രം വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ വിദ്യാര്‍ഥിയെ ഉടന്‍ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
മമ്പാട് ജിവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യര്‍ഥിയാണ്

Sharing is caring!