ഓട്ടോറിക്ഷയിൽ എഴുത്തു ലോട്ടറി, രണ്ടു പേരെ പിടികൂടി

ഓട്ടോറിക്ഷയിൽ എഴുത്തു ലോട്ടറി, രണ്ടു പേരെ പിടികൂടി

 വേങ്ങര: ഓട്ടോയിൽ എഴുത്തു ലോട്ടറി രണ്ടു പേർ പിടിയിൽ
കടകളിലെ എഴുത്തു ലോട്ടറിക്കെതിരെ പോലീസ് നടപടി ശക്തമാക്കിയതോടെ പുതിയ മാർഗ്ഗം തേടിയാണ് ചൂതാട്ടക്കാർ എഴുത്തിന് ഓട്ടോകളെ ആശ്രയിക്കാൻ ഇടങ്ങിയത്. ഇങ്ങനെഓട്ടോറിക്ഷയിൽ വെച്ച് എഴുത്ത് ലോട്ടറി ചൂതാട്ടത്തിന് നേതൃത്വം നൽകിയ രണ്ടു പേരെ വേങ്ങര ഐ .പി ,പി .മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.എ ആർ നഗർ, വി കെ പടി ,അത്തോളി വീട്ടിൽ പ്രമോദ് (41), കോഴിക്കോട്, പുതിയറ ,മാപ്പിയേടത്ത് വീട്ടിൽ അമൽ പ്രകാശ് (24) എന്നിവരെയാണ് വേങ്ങര പുത്തനങ്ങാടിയിൽ നിന്നും വില്പനക്കിടെ പിടികൂടിയത്.ഇവരിൽ നിന്നും 11230 രൂപയും കണ്ടെടുത്തു.പ്രതികളെ വ്യാഴാഴ്ച്ച വൈകീട്ട് കോടതിയിൽ ഹാജരാക്കി

Sharing is caring!