12കാരിയായ മകളെ രണ്ടാം ഭര്‍ത്താവിന് കാഴ്ചവെച്ചത് 30കാരിയായ മാതാവ്‌

12കാരിയായ മകളെ രണ്ടാം ഭര്‍ത്താവിന് കാഴ്ചവെച്ചത് 30കാരിയായ മാതാവ്‌

മലപ്പുറം: 12വയസ്സുകാരിയായ മകളെ രണ്ടാം ഭര്‍ത്താവിന് കാഴ്ചവെച്ചത് 30വയസ്സുകാരിയായ സ്വന്തംമാതാവ്. കേസില്‍ റിമാന്റില്‍ കഴിയുന്ന മാതാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.  തിരുവനന്തപുരം കണ്ടംകടവ് സ്വദേശിനിയായ 30കാരിയുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്.  ആദ്യ ഭര്‍ത്താവിലുണ്ടായ മകളെ 2019 ജനുവരി ഒന്നിനും 2021 ജൂണ്‍ 30നും ഇടയില്‍ പലതവണ രണ്ടാം ഭര്‍ത്താവിന് കാഴ്ചവെച്ചുവെന്നാണ് കേസ്.  അവശയായ കുട്ടിയെ 2021 ഒക്ടോബര്‍ 11ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കി മാതാവ് മുങ്ങുകയായിരുന്നു.  മദ്യം നല്‍കിയും പട്ടിയെ കെട്ടുന്ന ബെല്‍റ്റുകൊണ്ടടിച്ചും പീഡിപ്പിച്ച കുട്ടിയെ വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ദമ്പതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയുടെ തലയില്‍ രഹസ്യ ക്യാമറഘടിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചു.  പെണ്‍കുട്ടി മലപ്പുറം വനിതാ സെല്ലില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഒക്ടോബര്‍ 20ന് മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  നവംബര്‍ 12ന് കേസിലെ ഒന്നാം പ്രതിയായ രണ്ടാനച്ഛന്‍ കോടതിയില്‍ കീഴടങ്ങി.  ഇയാളും റിമാന്റിലാണ്.

Sharing is caring!