വഖഫ് ബോര്‍ഡ് വിവാദം; കോഴിക്കോട് കടപ്പുറത്ത് ലീഗിന്റെ പ്രതിഷേധമിരമ്പി

വഖഫ് ബോര്‍ഡ് വിവാദം; കോഴിക്കോട് കടപ്പുറത്ത് ലീഗിന്റെ പ്രതിഷേധമിരമ്പി

കോഴിക്കോട്: വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരേ മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖ്ഫ് സംരക്ഷണ റാലിയില്‍ പ്രതിഷേധമിരമ്പി. പതിനായിരങ്ങളാണ് റാലിയില്‍ അണിനിരന്നത്. വൈകീട്ട് മൂന്നു മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ പ്രതിഷേധ റാലിയുമായെത്തി കടപ്പുറത്തെ വേദിയില്‍ സംഗമിച്ചു.
പ്രതിഷേധ സംഗമം മുസ് ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. തമിഴ്നാട് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ എം. അബ്ദുറഹ്മാന്‍ മുഖ്യാതിഥിയായിരുന്നു. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനായി.

മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം, വി.കെ ഇബ്രാഹിംകുഞ്ഞ്, പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ് എം.എല്‍.എ, പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, കെ.എം ഷാജി, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, പാണക്കാട് റാജിഅ് അലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ലീഗ് സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, പി.കെ.കെ ബാവ, പി.എച്ച് അബ്ദുസ്സലാം ഹാജി, കെ. കുട്ടി അഹമ്മദ്കുട്ടി, ടി.പി.എം സാഹിര്‍, സി.പി ബാവ ഹാജി, സി.എ.എം.എ കരീം, കെ.ഇ അബ്ദുറഹ്മാന്‍, കെ.എസ് ഹംസ, ടി.എം സലീം, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി.എച്ച് റഷീദ്, ബീമാപ്പള്ളി റഷീദ്, സി.പി ചെറിയ മുഹമ്മദ്, അഡ്വ. പി.എം സാദിഖലി, അബ്ദുറഹിമാന്‍ കല്ലായി, പി.കെ ഫിറോസ്, പി.കെ നവാസ്, എം.സി മായിന്‍ ഹാജി സംസാരിച്ചു.

എം.എല്‍.എമാരായ പി അബ്ദുല്‍ ഹമീദ്, മഞ്ഞളാംകുഴി അലി, എന്‍.എ നെല്ലിക്കുന്ന്, പി.കെ ബഷീര്‍, പി. ഉബൈദുള്ള, ടി.വി ഇബ്രാഹിം, കുറുക്കോളി മൊയ്തീന്‍, നജീബ് കാന്തപുരം, എ.കെ.എം അഷ്റഫ് എന്നിവരും പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍, പാണക്കാട് ഹാരിസലി ശിഹാബ് തങ്ങള്‍, പാണക്കാട് ഹാഷിറലി ശിഹാബ് തങ്ങള്‍, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി സംബന്ധിച്ചു.

 

Sharing is caring!