പള്ളി പള്ളി എന്നു പറഞ്ഞ് അതിനെ ഫോക്കസ് കൊടുത്ത് വിവാദമാക്കേണ്ട എന്ന തീരുമാനിച്ചു: കുഞ്ഞാലിക്കൂട്ടി

പള്ളി പള്ളി എന്നു പറഞ്ഞ് അതിനെ ഫോക്കസ് കൊടുത്ത് വിവാദമാക്കേണ്ട എന്ന തീരുമാനിച്ചു: കുഞ്ഞാലിക്കൂട്ടി

വഖ്ഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ടു ബോധവത്കരണം ആദ്യഘട്ടത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്നുവെന്നും പിന്നീട് മീഡിയകളും ഇടതുപക്ഷവും പള്ളിയില്‍ പറയുന്നതിനെ വിവാദമാക്കിയപ്പോള്‍ മുസ്ലിം സംഘടനകളയൊക്കെ ബന്ധപ്പെട്ടു, പള്ളി പള്ളി എന്നു പറഞ്ഞു അതിനെ ഫോക്കസ് കൊടുത്ത് വിവാദമാക്കേണ്ട എന്ന തീരുമാനിച്ചുവെന്നും പി.കെ കുഞ്ഞാലിക്കൂട്ടി. വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത് ബോര്‍ഡിന്റെ അധികാരം പൂര്‍ണമായും ഇല്ലാതാക്കലാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വഖ്ഫ് സംരക്ഷണ റാലിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സര്‍ക്കാരുകള്‍ പോലും ചെയ്യാത്ത കാര്യത്തിന് ഇടതു സര്‍ക്കാര്‍ തുനിഞ്ഞപ്പോള്‍ ഇനിയും പലതും ചെയ്യുമെന്ന മുന്നറിയിപ്പുകൂടി ഒളിഞ്ഞിരിപ്പുണ്ട്. കേരളത്തിലെ സാമുദായിക ഐക്യവും സമുദായ ഐക്യവും ഒന്നിച്ചു കൊണ്ടുപോവുന്നതില്‍ ഒത്തുതീര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Sharing is caring!