സൈക്കിള്‍ വാങ്ങിക്കാനുള്ള പൈസക്കുടുക്ക ശിഹാബ് തങ്ങള്‍ഡയാലിസിസ് സെന്ററിന് നല്‍കി കുരുന്ന് ഫില്‍സ മണ്ണിശ്ശേരി

സൈക്കിള്‍ വാങ്ങിക്കാനുള്ള പൈസക്കുടുക്ക ശിഹാബ് തങ്ങള്‍ഡയാലിസിസ് സെന്ററിന് നല്‍കി കുരുന്ന് ഫില്‍സ മണ്ണിശ്ശേരി

മലപ്പുറം: സൈക്കിള്‍ വാങ്ങിക്കാനായി മൂന്നുവര്‍ഷമായി സ്വരൂപിച്ചുവെച്ച പൈസക്കുടുക്ക ശിഹാബ് തങ്ങള്‍ സൗജന്യ ഡയാലിസിസ് സെന്ററിന് സംഭാവന നല്‍കി അഞ്ചുവയസ്സുകാരി ഫില്‍സ മണ്ണിശ്ശേരി. ഡയാലിസിസ് സെന്ററിന്റെ സ്വാഗതസംഘം മീറ്റിങ്ങില്‍ വെച്ച് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്കാണ് പിതാവും മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ നൗഷാദ് മണ്ണിശ്ശേരിയോടൊപ്പം എത്തി കൈമാറിയത്. ചടങ്ങില്‍ പി. ഉബൈദുല്ല എം.എല്‍.എ, കൊന്നോല യൂസുഫ്, ടി.വി. ഇബ്രാഹിം എം.എല്‍.എ , നൗഷാദ് കളപ്പാടന്‍, ഡോ കെ.എ പരീത് , ഉമ്മര്‍ ബാവ, കെ.എന്‍.എ ഹമീദ് മാസ്റ്റര്‍ പങ്കെടുത്തു

 

 

Sharing is caring!