പിണറായിയും ജലീലും ഇനി ഒരു പത്ത് ജന്മം ജനിച്ചാലും ഈ ബന്ധം അങ്ങിനെയൊന്നും തകരില്ല

മലപ്പുറം: ഈ ബന്ധം അങ്ങിനെയൊന്നും തകരില്ലെന്നും, പിണറായിയും ജലീലും എനി ഒരു പത്ത് ജന്മം ജനിച്ചാലും അതുകഴിയുകയും ഇല്ല. മുസ്ലിംലീഗ്-സമസ്ത ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാറിനും, കെ.ടി.ജലീലിനുമെതിരെയാണ് ലീഗ് സൈബര്‍ പോരാളികളാണ് രംഗത്തെത്തിയിരിക്കുന്നത്.

2014ല്‍ മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് നടത്തിയ യുവജന ജാഥ കടന്നു പോകുമ്പോള്‍ അത് വഴി വന്ന അന്നത്തെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മര്‍ഹും ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ വാഹനം നിര്‍ത്തി ജാഥാ ക്യാപ്റ്റനായിരും അന്നത്തെ യൂത്ത്‌ലീഗ് ജില്ലാ ജനറല്‍സെക്രട്ടറിയുമായിരുന്ന നൗഷാദ്മണ്ണിശേരിക്ക് ഹാരാര്‍പ്പണം നടത്തുന്ന ചിത്രം സഹിതമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നത്. ജാഥ തിരൂര്‍ക്കാട് എത്തിയപ്പോഴാണ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ കാര്‍ നിര്‍ത്തി ഷാള്‍ അണിയിച്ചത്.

സമസ്തയും ലീഗും തമ്മിലുള്ള മഹത്തായ പാരമ്പര്യം ഇങ്ങിനെയാണെന്നും നേരത്തെ ലീഗ് നേതാവ് എം.കെ.മുനീര്‍ ജാഥ നടത്തുന്ന സമയത്തും അന്നത്തെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ഇ.കെ. അബൂബക്കര്‍ മുസ്ല്യാരും അദ്ദേഹം സമാനമായി ജാഥയില്‍ എത്തിയിരുന്നു.

 

Sharing is caring!