സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന മലപ്പുറത്തെ 19കാരന്‍് മരിച്ചു

സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന മലപ്പുറത്തെ 19കാരന്‍് മരിച്ചു

വേങ്ങര: സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് ചികിത്സയിലയിരുന്ന യുവാവ് മരിച്ചു. പാക്കടപ്പുറായ ഇരുകുളങ്ങര സല്‍മാന്‍ഫാരിസ് (19) ആണ് മരിച്ചത്. പിതാവിനൊപ്പം വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം നവംബര്‍ 27-ന് ഉച്ചക്ക് കച്ചേരിപ്പടി കുറ്റൂര്‍ നോര്‍ത്ത് റോഡിലെ ഇറക്കത്തില്‍ വയലോരം റോഡ് ജംങ്ഷനില്‍ വെച്ച് സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ സല്‍മാന്‍ഫാരിസ് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയായിരുന്നു മരണം. എം.എസ്.എഫ് പ്രവര്‍ത്തകനും നല്ലൊരു ഫുട്ബോള്‍ കളിക്കാരാനുമായിരുന്നു സല്‍മാനുല്‍ ഫാരിസ്. മാതാവ്: സുഹറാബി. സഹോദരന്‍: മുഹമ്മദ്.

 

 

 

Sharing is caring!