കേരള സന്തോഷ് ട്രോഫി ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച മലപ്പുറത്തെ ിഖില്‍ നമ്പ്രത്തിന് സ്വീകരണം നല്‍കി

വളാഞ്ചേരി:ഇരിമ്പിളിയംഗ്രാമപഞ്ചായത്തിൻ്റെയുംപഞ്ചായത്തിലെ യുവജന ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ കേരള സന്തോഷ് ട്രോഫി ടീമിലേക്ക് സെലക്ഷൻ ലഭിച്ച ഷിഖിൽ നമ്പ്രത്തിന് സ്വീകരണം നൽകി. വളാഞ്ചേരിആലിൻചുവടിൽ നിന്ന് തുറന്ന വാഹനത്തിൽ നാസിക് ഡോളിൻ്റെയും, ബൈക്കുകളുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ച് ഇരിമ്പിളിയം അങ്ങാടിയിൽ സമാപിച്ചു. പരിപാടിയിൽ കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രെഫ. ആബിദ് ഹുസൈൻ തങ്ങൾ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി, ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാനുപ്പ മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി.ഉമ്മുക്കുൽസു ടീച്ചർ,ബ്ലോക്ക്മെമ്പർമാരായ പി.സി.എ നൂർ, കെ.എം.അബ്ദുറഹിമാൻ,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ  വി.ടിഅമീർ,എൻ.മുഹമ്മദ്, എൻ.ഖദീജ മെമ്പർമാരായ പി.ടി.ഷഹനാസ്,ബാലചന്ദ്രൻ ,കെ.അബൂബക്കർ,ഫസീലടീച്ചർ,ഷഫീദബേബി,മെറീഷ്കൊടുമുടി, ജസീനപുറമണ്ണൂർ, റംല സത്താർഎന്നിവർ  സംസാരിച്ചു.പഞ്ചായത്തിലെവിവിധകബ്ബുകൾ ഷിഖിലിന് ഉപഹാരങ്ങൾ നൽകി.

Sharing is caring!