മലപ്പുറത്ത് പേരക്കുട്ടിയുമായി റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് 76കാരി മരിച്ചു

മലപ്പുറത്ത് പേരക്കുട്ടിയുമായി റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് 76കാരി മരിച്ചു

നിലമ്പൂര്‍: പേരക്കുട്ടിയുമായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വയോധിക മരിച്ചു. . മമ്പാട് പാലത്തിങ്ങല്ലിലെ പരേതനായ കാമ്പ്രത്ത് സീതിയുടെ ഭാര്യ അമ്പായത്തിങ്ങല്‍ ഫാത്തിമ (76) യാണ് മരിച്ചത്. പാലത്തിങ്ങല്‍ പെട്രോള്‍പമ്പിന് സമീപം ഇന്നലെ രാവിലെ 9 30 നായിരുന്നു അപകടം.മമ്പാട് ഭാഗത്തുനിന്നും നിന്നും എടവണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കാണ്് ഇടിച്ചത്. ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: മുഹമ്മദ്, അന്‍സാര്‍ സലാം, സക്കീല, സെമീര്‍, ഷെഫീഖ്, സാജിത് വാപ്പു, സക്കീര്‍, സമീല്‍, ഷെരീഫ്. മരുമക്കള്‍: കാക്കി മുഹമ്മദ് കരുളായി, ആമിന, സുനില, അസ്മാബി, സബ്‌ന, സജ്‌ന, റാഷിദ, ഷഹന.

 

 

Sharing is caring!