ബാറില്‍ നിന്നും പരിചയപ്പെട്ട യുവാവിനെ മയക്ക് സ്‌പ്രെ മുഖത്തടിച്ച് മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു

ബാറില്‍ നിന്നും പരിചയപ്പെട്ട യുവാവിനെ മയക്ക് സ്‌പ്രെ മുഖത്തടിച്ച് മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു

മലപ്പുറം: ബാറില്‍ നിന്നും പരിചയപ്പെട്ട യുവാവിനെ തെറ്റിദ്ധരിപ്പിച്ച് ഒപ്പം കൂട്ടി മയക്ക് സ്പ്രെ മുഖത്തടിച്ച് ബോധം കെടുത്തി പണവും, ടാബും, മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ യുവാവിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ആതവനാട് അണ്ണത്ത് കാഞ്ഞിരങ്ങാട് മുഹമ്മദ് ഷെരീഫ് എന്ന പന്തല്‍ ബാപ്പു (33) നെയാണ് വളാഞ്ചേരി പൊലീസ്ഇന്‍സ്പെക്ടര്‍ കെ.ജെ. ജിനേഷും , സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ്റഫീക്കുംസംഘവുംഅറസ്റ്റ്ചെയ്തത്.അങ്ങാടിപ്പുറത്തുള്ള ബാറില്‍നിന്നുംപരിചയപ്പെട്ട പുത്തനങ്ങാടി സ്വദേശിയായയുവാവിന്റെപരാതിയിലാണ് അറസ്റ്റ്.സഹോദരിയുടെകുട്ടിആശുപത്രിയിലാണെന്നും വീട്ടില്‍ നിന്നും പണം എടുത്തു നല്‍കണമെന്നും പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് യുവാവിനെ ഒപ്പം കൂട്ടിയ പ്രതി ആതവനാട് പരിതിക്കടുത്തുള്ള കൊടക്കാട് ഹില്‍സ് എന്ന ഒഴിഞ്ഞസ്ഥലത്ത് എത്തിക്കുകയും യുവാ വിന്റെ മുഖത്ത് മയക്കുസ്പ്രേഅടിക്കുകയുമായിരുന്നു.പ്രതിയെ പെരുമ്പാവൂരില്‍ നിന്നുമാണ് പൊലീസ്‌കസ്റ്റഡയില്‍ എടുത്തത്. പ്രതി ഇതിനുമുമ്പും സമാന രീതിയില്‍ പല കളവു കേസിലും പ്രതിയായി ജയിലില്‍ കിടന്നിട്ടുണ്ട്. ഇതാണ്പ്രതിയെതിരിച്ചറിയാന്‍സഹായിച്ചത്.പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ എസ്ഐ അബ്ദുല്‍അസീസ്, സിവില്‍ പോലീസ് ഓഫീസറായ രജീഷ്, അഖില്‍, ശ്രീജിത്ത്, അബ്ദുല്‍ റഷീദ് എന്നിവരുമുണ്ടായിരുന്നു.

 

Sharing is caring!