വി.പി.നിസാറിന് പ്രേംനസീര്‍ മാധ്യമ അവാര്‍ഡ്

വി.പി.നിസാറിന് പ്രേംനസീര്‍ മാധ്യമ അവാര്‍ഡ്

തിരുവനന്തപുരം: മികച്ച പരമ്പര റിപ്പോര്‍ട്ടര്‍ക്കുള്ള പ്രേംനസീര്‍ മാധ്യമ അവാര്‍ഡ് മംഗളം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി.നിസാറിന്. സ്വര്‍ഗംതേടി നരകം വരിച്ചവര്‍, തെളിയാതെ അക്ഷരക്കാടുകള്‍ എന്നീ രണ്ടുവാര്‍ത്താ പരമ്പരകളാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. പ്രേംനസീര്‍ സൃഹൃത് സമിതി പണിക്കേഴ്‌സ് പ്രോപ്രട്ടീസുമായി സഹകരിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. ഈവര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ അംബേദ്കര്‍ മാധ്യമ അവാര്‍ഡും വി.പി.നിസാറിന് ലഭിച്ചിരുന്നു. കഴിഞ്ഞ 10വര്‍ഷമായി മംഗളംദിനപത്രത്തില്‍ ജോലിചെയ്തുവരുന്ന നിസാറിന് സേ്റ്ററ്റ്‌സ്മാന്‍ ദേശീയ മാധ്യമ പുരസ്‌ക്കാരം, കേരളാ നിയമസഭയുടെ ആര്‍. ശങ്കരനാരായണന്‍ തമ്പി മാധ്യമ അവാര്‍ഡ്, കേരളാ മീഡിയാ അക്കാഡമിയുടെ എന്‍.എന്‍ സത്യവ്രതന്‍ മാധ്യമ അവാര്‍ഡ്, പത്തനംതിട്ട പ്രസ്‌ക്ലബ്ബിന്റെ സി.ഹരികുമാര്‍ മാധ്യമ അവാര്‍ഡ്, സോളിഡാരിറ്റി സംസ്ഥാന മാധ്യമ അവാര്‍ഡ്, സി.കൃഷ്ണന്‍നായര്‍മാധ്യമ അവാര്‍ഡ്, പ്രേംനസീര്‍ സൗഹൃദ്‌സമിതിയുടെ മികച്ച ഫീച്ചര്‍ റൈറ്റിംഗിനുള്ള അച്ചടി മാധ്യമ അവാര്‍ഡ്, തിക്കുറുശി മാധ്യമ അവാര്‍ഡ്, നടി ശാന്താദേവിയുടെ പേരില്‍നല്‍കുന്ന 24ഫ്രൈം മാധ്യമ അവാര്‍ഡ്,ഇന്‍ഡൊഷെയര്‍ എ.എസ്. അനൂപ് സ്മാരക മാധ്യമ അവാര്‍ഡ് തുടങ്ങിയ 14 പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
പ്രേംനസീര്‍ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌കാരം നടി കെ.ആര്‍. വിജയക്കും, പ്രേംനസീര്‍ രാഷ്ട്രീയ കര്‍മ ശ്രേഷ്ഠാപുരസ്‌കാരം പാലോട് രവിക്കും സമ്മാനിക്കും.
പ്രേംനസീറിന്റെ 33-ാം ചരമവാര്‍ഷിക ദിനമായ ജനുവരി 16ന് തിരുവനന്തപുരത്ത് വെച്ചാണ് അവാര്‍ഡ് വിതരണംചെയ്യുക.

Sharing is caring!