മലപ്പുറം താനാളൂരില്‍ ബസും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഏഴുവയസുകാരി മരിച്ചു
മലപ്പുറം: താനാളൂരില്‍ ബസും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഏഴുവയസുകാരി മരിച്ചു. താനാളൂര്‍ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്റെ മകള്‍ സഫ്ല ഷെറിന് ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടരയോടെ താനാളൂര്‍ ചുങ്കത്ത് വെച്ചാണ് അപകടം.
ഒഴൂര്‍ വെട്ടുകുളത്തെ ബന്ധുവീട്ടില്‍ നിന്നും ബന്ധുവായ സാക്കിറിനൊപ്പം ഓട്ടോയില്‍ അരീക്കാട്ടേയ്ക്ക് പോകുംവഴിയാണ് സംഭവം. മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ പെട്ടി ഓട്ടോയും ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ തലകീഴായി മറിയുകയും മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു. ഉടന്‍ തന്നെ നാട്ടുകാരും ദൃക്സാക്ഷികളും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വിദ്യാര്‍ഥിനി സംഭവസ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു.
അരീക്കാട് എഎം യുപി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച സഫ്ല ഷെറിന്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




