മലപ്പുറത്ത് നിന്ന് ഇനി മൈസൂരിലേക്കും കെ.എസ്.ആര്‍.ടി.സയില്‍ ഉല്ലാസയാത്ര പോകാം

മലപ്പുറത്ത് നിന്ന് ഇനി മൈസൂരിലേക്കും കെ.എസ്.ആര്‍.ടി.സയില്‍ ഉല്ലാസയാത്ര പോകാം

മലപ്പുറം: നിലമ്പൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മലപ്പുറത്തിനും പെരിന്തല്‍മണ്ണക്ക് പുറമേ ഉല്ലാസയാത്ര ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കെഎസ്ആര്‍ടിസി. മലപ്പുറം മൂന്നാര്‍ മലക്കപ്പാറ ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ മലപ്പുറം ജില്ലയില്‍ നിന്ന് ഹിറ്റായതിന് പിന്നാലെയാണ് നിലമ്പൂരില്‍ നിന്നും പുതിയ ഉല്ലാസയാത്ര സര്‍വീസ് ആരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സി ഒരുങ്ങുന്നത്.

നിലമ്പൂരില്‍നിന്ന് ഉല്ലാസ യാത്ര തുടങ്ങാനുള്ള പ്രാഥമിക നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഡിറ്റിഒവി എംഎ നാസര്‍ പറഞ്ഞു. മൂന്നാര്‍ മലക്കപ്പാറ ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ മലപ്പുറത്തുനിന്ന് സര്‍വീസ് നടത്തുന്ന സാഹചര്യത്തില്‍ ഊട്ടി മൈസൂര്‍ ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നിലമ്പൂര്‍ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള സര്‍വീസ് തുടങ്ങാനാണ് കെ എസ് ആര്‍ ടി സി ആലോചിക്കുന്നത്.

 

മലപ്പുറം ഡിപ്പോയില്‍ നിന്ന് തുടങ്ങിയ മലപ്പുറം- മൂന്നാര്‍ ഉല്ലാസ യാത്ര മാതൃകയില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതും കെ എസ് ആര്‍ ടി സിയുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതുമായി സര്‍വീസ് തുടങ്ങാന്‍ മറ്റു ഡിപ്പോകളിലും ശ്രമം നടക്കുന്നുണ്ട്. തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ആഢ്യന്‍പാറ, കോഴിപ്പാറ, നെടുങ്കയം, ടി കെ കോളനി തുടങ്ങിയ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും കാനന ഭംഗിയുമുള്ള നിലമ്പൂരില്‍ ഉല്ലാസ യാത്ര തുടങ്ങുന്നത്. ഇതോടെ മലപ്പുറം ജില്ലയിലെ പ്രധാന ഇക്കോ വിനോദസഞ്ചാര മേഖലയായ നിലമ്പൂരിലും പരിസരപ്രദേശങ്ങളിലേയും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് കെഎസ്ആര്‍ടിസി പ്രതീക്ഷിക്കുന്നത്.

മലപ്പുറം – മൂന്നാര്‍ ഉല്ലാസ യാത്രയില്‍ താമസത്തിനും ബസില്‍ തന്നെയാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. കുറഞ്ഞ ചിലവില്‍ സുരക്ഷിതമായ മൂന്നാര്‍ യാത്ര സാധ്യമാവുന്നതിനാല്‍ നിരവധി പേരാണ് കെ എസ് ആര്‍ ടി സിയുടെ മലപ്പുറം- മൂന്നാര്‍ ഉല്ലാസ യാത്രക്ക് എത്തുന്നത്.
ഈ സര്‍വീസ് നിലമ്പൂരിേലക്ക് നീട്ടണമെന്ന് ആവശ്യമുയരുന്നിരുന്നു. പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സിയെ സംരക്ഷിക്കാന്‍ ചില ജീവനക്കാര്‍ തന്നെ മുന്നോട്ട് വെച്ച ഉല്ലാസ യാത്രയിലൂടെ നല്ല വരുമാനവും ലഭിക്കുന്നുണ്ട്. പ്രതിദിനം നാല് ലക്ഷം വരെ കലക്ഷനുള്ള നിലമ്പൂരിലും ഉല്ലാസ യാത്രയിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ.എന്നാല്‍ മൈസൂര്‍ ഊട്ടി നിലമ്പൂരിലെ പരിസര പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാര കളിലേക്കും കെഎസ്ആര്‍ടിസി ഇത്തരത്തില്‍ ഒരു ഉല്ലാസയാത്ര ആരംഭിച്ചാല്‍ നിലമ്പൂര്‍ ഡിപ്പോയില്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ തന്നെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.

 

Sharing is caring!