ബി.എസ്.സി നഴ്സിംഗിന് പഠിക്കുന്ന മലപ്പുറത്തെ വിദ്യാര്‍ത്ഥിയില്‍ നിന്നും മറ്റൊരു സ്ഥാപനത്തില്‍ സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് 50,000രൂപ ഗൂഗിള്‍ പേ വഴി വാങ്ങി മുങ്ങിയ പ്രതി പിടിയില്‍
മലപ്പുറം: നഴ്സിംഗ് സീറ്റ് വാഗ്ദാനം നല്കി പണം തട്ടിയ പ്രതി പിടിയില്‍.ബംഗളൂരുവിലെ നഴ്സിംഗ് സ്ഥാപനത്തില്‍ ബി എസ് സി നഴ്സിംഗിന് പഠിക്കുന്ന കല്പകഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിയില്‍ നിന്നും മറ്റൊരു സ്ഥാപനത്തില്‍ നഴ്സിംഗിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ച് 50000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങിച്ച ശേഷം സീറ്റ് നല്‍കാതെ മുങ്ങി നടന്ന കോട്ടയം കുറുവിലങ്ങാട് സ്വദേശി തോമസ് ജോര്‍ജ്( 41 ) എന്നയാളെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ പി കെ . ദാസ് . എസ്.ഐ പ്രദീപ് കുമാര്‍ .എ.എസ്.ഐ. രാജേഷ്. ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങളായ ആല്ബിന് . അഭിമന്യു .വിപിന്‍ എന്നിവര്‍ ചേര്‍ന്ന് പ്രതി ഒളിവില്‍ താമസിച്ചിരുന്ന ഏറ്റുമാനൂരിലെ വാടക വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]