നവവധുവിനെ ഭര്‍ത്താവ് പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്ന കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം

നവവധുവിനെ ഭര്‍ത്താവ് പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്ന കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം

ഒതുക്കുങ്ങലില്‍ നവവധുവിനെ ഭര്‍ത്താവ് പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്ന കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം. യുവതി തന്നെയാണ് ഇക്കാര്യം ആരോപിച്ചത്. സ്വാധീനത്തിന് വഴങ്ങി പോലിസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് യുവതി. യുവതിയുടെ പീഡന പരാതിയില്‍ മലപ്പുറം വനിതാ പൊലീസ് ക്രൈം 65/ 21 നമ്പരായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ??

? കോട്ടക്കല്‍ സ്വദേശിയായ യുവാവുമായി 2020 ഏപ്രില്‍ അഞ്ചിനായിരുന്നു യുവതിയുടെ വിവാഹം നടന്നത്. അതിനു ശേഷം കോട്ടക്കലിലുള്ള ഭര്‍തൃവീട്ടില്‍വച്ചും ഒതുക്കങ്ങലിലുള്ള സ്വന്തം വീട്ടില്‍ വച്ചും ഭര്‍ത്താവ് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതി പരാതി നല്‍കിയത്. ഈ പരാതിയില്‍ ഐപിസി 377 വകുപ്പു പ്രകാരം പൊലീസ് കേസ് എടുത്തിരിക്കുന്നത്. പീഡന പരാതി കൂടാതെ സ്ത്രീധനമായി നല്‍കിയ 44 പവന്‍ സ്വര്‍ണം ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് അവരുടെ ആവശ്യങ്ങള്‍ക്കായി എടുത്തുകൊണ്ടുപോയതായും യുവതി ആരോപിക്കുന്നു. ഇതിനുശേഷവും കൂടുതല്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി യുവതി ആരോപിക്കുന്നു.

 

Sharing is caring!