പേരമകന് വാഹനാപകടത്തില്‍ മരിച്ചതറിഞ്ഞ വല്യുപ്പ കുഴഞ്ഞ് വീണു മരിച്ചു

തിരൂരങ്ങാടി: പേരക്കുട്ടി വാഹനാപകടത്തില്‍ മരിച്ചതറിഞ്ഞു എത്തിയ വലിയുപ്പ കുഴഞ്ഞു വീണു മരിച്ചു. പന്താരങ്ങാടി സ്വദേശി കാട്ടില്‍ അബ്ദുല്ലക്കുട്ടി ഹാജി (65) ആണ് മരിച്ചത്. മകള്‍ റംലയുടെ മകന് മുന്നിയൂര്‍ പാറക്കടവ് സ്വദേശി കുന്നത്തേരി ശഹനാദ് (20) ഇന്നലെ ബൈക്കപകടത്തില്‍ മരിച്ചിരുന്നു. മരണ വിവരമറിഞ്ഞു മുന്നിയൂര്‍ പറക്കടവില്‍ മകളുടെ വീട്ടിലെത്തിയ അബ്ദുല്ലക്കുട്ടി ഹാജി ഏറെ സങ്കടപ്പെട്ടിരുന്നു. ഇതിനിടെ ദേഹസ്വാസ്ത്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 12 മണിയോടെ മരിച്ചു. മയ്യിത്ത് കാലത്ത് പന്തരങ്ങാടി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
ഭാര്യമാര്‍: സലീന, പരേതയായ കദിയക്കുട്ടി.മക്കള്‍: സൈതലവി, സുബൈര്‍, മുജീബ്, റംല, ആസ്യ.
മരുമക്കള്‍: അബ്ദു പാറക്കടവ്,ബാപ്പുട്ടി താനാളൂര്‍, ബുശ്റ, സീനത്ത്, റശീദ. കുന്നത്തേരി അബ്ദുവിന്റെ മകനായ ശഹനാദ് വെള്ളി യാഴ്ച രാത്രി 9-30 ന് ചെമ്മാട് കോഴിക്കോട് റോഡില്‍ ദുബായ് ഗോള്‍ഡ് സൂക്കിന് മുമ്പില്‍ വെച്ചാണ് അപകടത്തില്‍ പെടുന്നത്. സ്കൂട്ടറില്‍ ചെമ്മാട് നിന്ന് വരുന്നതിനിടെ ടര്‍ഫില്‍ നിന്ന് ഇറങ്ങിയ ബൈക്കുമായി ഇടിച്ചായിരുന്നു അപകടം. മുന്നിയൂര്‍ ആലിന് ചുവട് അല്ഫ ബേക്കറിയില്‍ ജീവനക്കാരനായ ശഹനാദ് ശമ്പളം വാങ്ങിയ ശേഷം ചെമ്മാട് പോയതായിരുന്നു.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]