രഹസ്യങ്ങള്‍ വെളിപ്പെടുത്തി പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍
മലപ്പുറം ഇപ്പോള്‍ നടക്കുന്ന വഖഫ് വിഷയത്തിലെ യാഥാര്‍ത്ഥ്യം തുറന്നും പറഞ്ഞും സംസ്ഥാന സര്‍ക്കാറിനും മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പും ചൂണ്ടിക്കാട്ടി മുന്‍ വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് റഷീദലി തങ്ങള്‍. അതോടൊപ്പം പാണക്കാട് കുടുംബത്തിലെ രഹസ്യങ്ങളും, പാര്‍ട്ടി തീരുമാനങ്ങളെടുക്കുന്ന രീതികളും വിശദമായി തുറന്നു പറയുകയാണ് പാണക്കാട് കുടുംബത്തിലെ ജനകീയ മുഖമായ റഷീദലി തങ്ങള്‍.
പാണക്കാട് കൂടുംബത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന നിലപാടുകള്‍ എന്നും തങ്ങളുടെ കൂടുംബത്തില്‍നിന്നും ഉണ്ടാകുമെന്നും ഒരുവട്ടമേശക്ക് ചുറ്റും ഇരുന്ന സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങള്‍ മാത്രമെ പാണക്കാട് ഉണ്ടായിട്ടുള്ളുവെന്നും റഷീദലി തങ്ങള്‍ പറഞ്ഞു. മുഈനലി തങ്ങളുടെ വിവാദ വിഷയത്തില്‍ പാണക്കാട് കുടുംബത്തിന്റെ തീരുമാനം ശരിയായിരുന്നുവെന്നും എന്നാല്‍ അതു പറയേണ്ട ഇടത്ത് പറയാതെ പോയത് മാത്രമാണ് പിശക് പറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
വരും തെരഞ്ഞെടുപ്പുകളില്‍ പാണക്കാട് കുടുംബത്തിനിന്നും ഒരു പാര്‍ലിമെന്ററി സ്ഥാനാര്ഥിയുണ്ടാകുമോ, പാര്‍ട്ടിയെ നയിക്കാന്‍ പാണക്കാട് കുടുംബം തീരുമാനങ്ങള്‍ എടുക്കുന്നതും നടപ്പാക്കുന്നതും കുടുംബത്തില്‍ തുടര്‍ന്നു വരുന്ന ആര്‍ക്കും അറിയാത്ത ചിട്ടകളെ കുറിച്ചും തുറന്ന് പറയുന്ന തങ്ങളുടെ വിശദമായ ഇന്റര്‍വ്യൂ മറുപുറം കേരള ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്തു. ഇന്റവ്യൂ കാണാം.ഇന്റര്‍വ്യൂ യൂട്യൂബ് ലിങ്ക്
ഫേസ്ബുക്ക് ലിങ്ക്
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]